ernakulam local

ഫിഷറീസ് വകുപ്പിന് കുലുക്കമില്ലെന്ന്

വൈപ്പിന്‍: ഓഖി ചുഴലിക്കാറ്റില്‍ കേരളത്തിലെ മല്‍സ്യബന്ധന മേഖല വിറച്ചുനിന്നിട്ടും ഫിഷറീസ് വകുപ്പിന് ഒരു കുലുക്കവുമില്ലെന്ന് ആക്ഷേപം.
മുനമ്പം മല്‍സ്യബന്ധന തുറമുഖത്ത് നിന്നും കടലില്‍ പോയ ഫിഷിങ് ബോട്ടുകള്‍ക്ക് നിര്‍ദേശങ്ങള്‍ കൊടുക്കാനോ അന്വേഷിക്കാനോ വൈപ്പിന്‍ ഫിഷറീസ് അധികൃതരുടെ ഭാഗത്ത് ഒരു നീക്കവും ഉണ്ടായിട്ടില്ലെന്ന്  ബോട്ട് ഓണേഴ്‌സ് ആന്റ് ഓപറേറ്റേഴ്‌സ് കോ-ഓഡിനേഷന്‍ കമ്മിറ്റി കുറ്റപ്പെടുത്തി.
ഹാര്‍ബറുകളില്‍ വന്ന് മല്‍സ്യത്തൊഴിലാളികളെ അറിയിച്ചിരുന്നുവെങ്കില്‍ സുരക്ഷിതമായി യാനങ്ങള്‍ക്ക് എത്തിചേരാന്‍ കഴിയുമായിരുന്നു. എന്നാല്‍ മുനമ്പം പോലിസ് മുനമ്പം ഹാര്‍ബറില്‍ എത്തി മല്‍സ്യത്തൊഴിലാളികളെ കണ്ട് വിവരംതിരക്കുകയും വയര്‍ലസ് മുഖാന്തരം കടലിലുള്ള ബോട്ടുകള്‍ക്ക് നിര്‍ദേശം നല്‍കുകയുണ്ടായി.
10 ഉം 15 ഉം ദിവസം രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കടലില്‍ മല്‍സ്യബന്ധനം നടത്തി തിരിച്ച് വരുമ്പോള്‍ അവരെ ഭീഷണിപ്പെടുത്തുകയും കസ്റ്റഡിയിലെടുക്കുകയും പിടിച്ചെടുത്ത മല്‍സ്യം കണ്ടുകെട്ടി വില്‍ക്കുകമാത്രമാണ് അവരുടെ ഉത്തരവാദിത്വമെന്ന് അധികൃതര്‍ കരുതിയിരിക്കുന്നതെന്ന് ബോട്ട് ഓണേഴ്‌സ് ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
മല്‍സ്യത്തൊഴിലാളികളുടെ ജീവന് സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ട ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥക്കെതിരേ മല്‍സ്യമേഖല ഒന്നടങ്കം പ്രതികരിക്കേണ്ടിവരുമെന്ന് ബോട്ട്  ഓണേഴ്‌സ് ആന്റ് ഓപറേറ്റേഴ്‌സ് കോ-ഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പി പി ഗിരീഷ് മുന്നറിയിപ്പ് നല്‍കി.
Next Story

RELATED STORIES

Share it