Flash News

ഫിഫ 18 ഗെയിം സീരിസ് :കവര്‍ചിത്രം ക്രിസ്റ്റിയാനോ



മാഡ്രിഡ്: ഫിഫയുടെ ഏറ്റവും പുതിയ ഗെയിം സീരിസായ ഫിഫ 18ന്റെ മുഖചിത്രം സൂപ്പര്‍ താരം ക്രിസ്റ്റിയാനൊ റൊണാള്‍ഡോ. ബാഴ്‌സ സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ മറികടന്നാണ് റൊണാള്‍ഡോയെ ഇഎ സ്‌പോര്‍ട്‌സ് ഇറക്കുന്ന ഫിഫ 18 ഫുട്‌ബോള്‍ ഗെയിമിന്റെ മുഖചിത്രത്തിനായി തിരഞ്ഞെടുത്തത്. ട്വിറ്ററിലെ വോട്ടെടുപ്പിലൂടെയാണ് റൊണാള്‍ഡോയെ പരിഗണിച്ചത്. മെസ്സിയെ നാല് തവണ ഫിഫ ഗെയിമിന്റെ മുഖ ചിത്രമായി തിരഞ്ഞെടുത്തിട്ടുണ്ട്. റയലിന്റെ തന്നെ ജെയിംസ് റോഡ്രിഗസ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ അന്റോണിയോ മാര്‍ഷ്യല്‍, ചെല്‍സിയുടെ ഈദന്‍ ഹസാര്‍ഡ് എന്നിവരും റൊണാള്‍ഡോയ്്ക്ക് വെല്ലുവിളി ഉയര്‍ത്തി വോട്ടെടുപ്പിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it