Flash News

ഫിഫ റാങ്കിങ് : ഇന്ത്യ 100ാം സ്ഥാനം നിലനിര്‍ത്തി ; ഒന്നാംസ്ഥാനത്ത് ബ്രസീല്‍



ന്യൂഡല്‍ഹി: ഫിഫ ഫുട്‌ബോള്‍ റാങ്കിങില്‍ ഇന്ത്യ ചരിത്രസ്ഥാനം നിലനിര്‍ത്തി. 21 വര്‍ഷങ്ങള്‍ക്ക് ശേഷം നേടിയ 100ാം സ്ഥാനം പുതുക്കിയ പട്ടികയിലും ഇന്ത്യ നിലനിര്‍ത്തിയിട്ടുണ്ട്. വിദേശ മണ്ണില്‍ ആതിഥേയ രാജ്യങ്ങളെ പരാജയപ്പെടുത്തിയതിനെ തുടര്‍ന്നാണ് രണ്ടു പതിറ്റാണ്ടിലെ മികച്ച റാങ്കിലേക്ക് ഇന്ത്യ എത്തിയത്. ബ്രസീല്‍ തന്നെയാണ് ഇപ്പോഴും ഒന്നാംസ്ഥാനത്ത്. അതേസമയം, ഫിഫ റാങ്കിങില്‍ നൂറാം സ്ഥാനം നിലനിര്‍ത്തിയത് കൊണ്ട് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം കരുത്തരാണെന്ന് കരുതാനാവില്ലെന്ന് പരിശീലകന്‍ സ്റ്റീഫന്‍ കോന്‍സ്റ്റന്റൈന്‍. ഏഷ്യന്‍ കപ്പില്‍ സ്ഥിരത നേടിയാല്‍, ലോകകപ്പിലേക്ക് യോഗ്യത നേടിയാല്‍ മാത്രമേ ഇന്ത്യ കരുത്ത് നേടിയെന്ന് കരുതുകയുള്ളൂവെന്നും കോച്ച് വ്യക്തമാക്കി. 21 വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ മാസം ഇന്ത്യ ഫിഫ റാങ്കിങില്‍ 100ാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. റാങ്ക് നിലനിര്‍ത്തിയ സാഹചര്യത്തില്‍ ഭാവി മല്‍സരങ്ങളെ വിശകലനം ചെയ്യവെയാണ് കോച്ച് ഇന്ത്യയുടെ മികവിനെ താന്‍ കാര്യമാക്കുന്നില്ല എന്ന് വ്യക്തമാക്കിയത്. ഇനിയുള്ള മല്‍സരങ്ങളില്‍ എതിരാളികള്‍ കൂടുതല്‍ അപകടകാരികളാണെന്നും കോന്‍സ്റ്റന്റൈന്‍ പറഞ്ഞു. അതിനാല്‍ തന്നെ 2019 ഏഷ്യന്‍ കപ്പ് ലക്ഷ്യമാക്കിയുള്ള പദ്ധതികളാണ് ഇന്ത്യ തയ്യാറാക്കുന്നത്.
Next Story

RELATED STORIES

Share it