Flash News

ഫിഫ ക്ലബ് ലോകകപ്പ്: കലാശപ്പോരിന് റയല്‍ ഇന്നിറങ്ങും

ഫിഫ ക്ലബ് ലോകകപ്പ്: കലാശപ്പോരിന് റയല്‍ ഇന്നിറങ്ങും
X


അല്‍ എയ്ന്‍: ഫിഫ ക്ലബ്ബ് ലോകകപ്പിന്റ കലാശപ്പോരാട്ടം ഇന്ന്(16-12-2017). ആവേശപോരാട്ടത്തില്‍ സ്പാനിഷ് ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡും ബ്രസീലിയന്‍ ക്ലബ്ബായ ഗ്രെമിയോയും തമ്മില്‍ ഏറ്റുമുട്ടും. സെമിയില്‍ അല്‍ ജസീറയെ 2-1ന് തോല്‍പ്പിച്ച്് റയല്‍ മാഡ്രിഡ് ഫൈനലിലേക്ക് ടിക്കറ്റെടുത്തപ്പോള്‍ മെക്‌സിക്കന്‍ ക്ലബ്ബായ സിഎഫ് പചുക്കയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ഗ്രെമിയോയുടെ ഫൈനല്‍ പ്രവേശനം. അവസാനം കളിച്ച അഞ്ച് മല്‍സരത്തില്‍ മൂന്ന് മല്‍സരത്തിലും വിജയം സ്വന്തമാക്കിയാണ് റയലിന്റെ വരവ്. ഗ്രമിയോയും അവസാനം കളിച്ച അഞ്ച് മല്‍സരത്തില്‍ മൂന്ന് മല്‍സരവും വിജയിച്ചിരുന്നു. അടുത്തിടയ്‌ക്കൊന്നും  ഇരു ടീമുകളും മുഖാമുഖം പോരടിക്കാത്തതിനാല്‍ കണക്കുകളില്‍ ആധിപത്യം ഇരുകൂട്ടര്‍ക്കും അവകാശപ്പെടാനാവില്ല. റയല്‍ മാഡ്രിഡിന്റെ മൂന്നാം ഫൈനലാണിത്. ഇതില്‍ രണ്ട് തവണയും റയല്‍ മാഡ്രിഡ് (2014, 2016) കപ്പുയര്‍ത്തിയിരുന്നു. തുടര്‍ച്ചയായ നാലാം തവണയാണ് ഒരു സ്പാനിഷ് ക്ലബ്ബ് ക്ലബ്ബ് ലോകകപ്പ് ഫൈനല്‍ കളിക്കുന്നത്. രാത്രി 10.30 മുതല്‍ നിയോ സ്‌പോര്‍ട്‌സില്‍ മല്‍സരം തല്‍സമയം.
Next Story

RELATED STORIES

Share it