Sports

ഫിഫ അണ്ടര്‍ 17 ലോകകപ്പ് : ഇവര്‍ ഫ്രീകിക്ക് വിരുതന്‍മാര്‍



ന്യൂഡല്‍ഹി: ലോക ഫുട്‌ബോളിന്റെ കളിയാവേശം ഇന്ത്യയിലേക്കെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം. പടയും പടപ്പുറപ്പാടുമറിയിച്ച് ഇന്ത്യയിലേക്ക് ടീമുകളെല്ലാം തന്നെ എത്തിക്കഴിഞ്ഞു. യുവ താരങ്ങളുടെ ആവേശ പോരിന് അരങ്ങുണരും മുമ്പ് ഫ്രീകിക്കില്‍ വിസ്മയം തീര്‍ക്കുന്ന ചില താരങ്ങളെ പരിചയപ്പെടാം.ലൂയിസ് മിഗ്യൂല്‍ ലോപ്പസ് ( കൊളംബിയ)കൊളംബിയന്‍ ടീമിലെ ഫ്രീ കിക്ക് വിരുതനാണ്  ലൂയിസ് മിഗ്യൂല്‍ ലോപ്പസ് എന്ന 16 കാരന്‍. ദക്ഷിണ അമേരിക്കന്‍ യോഗ്യതാ മല്‍സരത്തില്‍ മിന്നും പ്രകടനമാണ് ലോപ്പസ് കൊളംബിയക്ക് വേണ്ടി പുറത്തെടുത്തത്. സ്‌ട്രൈക്കറായ ലോപ്പസ് യോഗ്യതാ റൗണ്ടില്‍ സെന്ററിന് തൊട്ട് മുന്നില്‍ നിന്ന് എടുത്ത ഫ്രീകിക്ക് കൃത്യമായി വലയിലെത്തിച്ചതോടെയാണ്  ഫ്രീകിക്കില്‍ താരമായത്.അലന്‍ ഗുയ്്മാറസ് ( ബ്രസീല്‍)സൂപ്പര്‍ താരങ്ങളുള്ള ബ്രസീല്‍ നിരയില്‍ ഫ്രീകിക്കില്‍ എടുത്തുപറയാവുന്ന പേരാണ് അലന്‍ ഗുയ്മാറസ്. ബ്രസീല്‍ നിരയില്‍ വിനീഷ്യസ് ജൂനിയറുടെ അഭാവത്തില്‍ തുറപ്പ് ചീട്ടാവുന്ന താരങ്ങളിലൊരാളാണ് അലന്‍. ഷോട്ടിന്റെ വേഗതയാണ് അലന്റെ പ്രധാന സവിശേഷത.ഏയ്ഞ്ചല്‍ ഗോമസ്(ഇംഗ്ലണ്ട്)കരുത്തന്‍മാരായ ഇംഗ്ലണ്ട് നിരയിലെ ഫ്രീകിക്കില്‍ അദ്ഭുതം കാട്ടുന്ന താരമാണ് എയ്ഞ്ചല്‍ ഗോമസ്. ദീര്‍ഘ ദൂരത്ത് നിന്നും ഫ്രീകിക്കിലൂടെ പന്ത് വലയിലെത്തിക്കാന്‍ കഴിവുള്ള ഗോമസ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം കൂടിയാണ്.സഞ്ജീവ് സ്റ്റാലിന്‍ ( ഇന്ത്യ)ഇന്ത്യന്‍ നിരയിലെ ഏറ്റവും പ്രതീക്ഷ നല്‍കുന്ന താരങ്ങളിലൊരാളാണ് സഞ്ജീവ് സ്റ്റാലിന്‍. യോഗ്യതാ മല്‍സരങ്ങളില്‍ മിന്നും ഫ്രീകിക്ക് ഗോളുകള്‍ സ്റ്റാലിന്‍ ഇന്ത്യക്ക് സമ്മാനിച്ചിരുന്നു. ആദ്യമായി ഫിഫയുടെ ലോകകപ്പ് കളിക്കാന്‍ ഒരുങ്ങുന്ന ഇന്ത്യക്ക് സ്റ്റാലിന്റെ ഫ്രീകിക്ക് മാജിക്ക് വിജയം സമ്മാനിക്കുമെന്ന് പ്രത്യാശിക്കാം.ടേക്ക്ഫ്യൂസ കുബോ (ജപ്പാന്‍)ജപ്പാന്റെ 16 വയസ്‌കാരനായ കുബോ ജപ്പാനിലെ ലയണല്‍ മെസ്സി എന്ന പേരിലാണ് അറിയപ്പെടുന്നത്. ഫ്രീകിക്കില്‍ മെസ്സിയുടെ സമാനമായ കഴിവുള്ള കുബോ ജപ്പാന് ലോകകപ്പ് യോഗ്യത നേടിക്കൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച താരമാണ്.
Next Story

RELATED STORIES

Share it