Kollam Local

ഫാഷിസ്റ്റ് കാലത്ത് വിദ്യാര്‍ഥി പ്രതിഷേധം കാലഘട്ടത്തിന്റെ അനിവാര്യത: കാംപസ് ഫ്രണ്ട്

കരുനാഗപ്പള്ളി:ഫാഷിസ്റ്റ് കാലത്ത് വിദ്യാര്‍ഥി പ്രതിരോധങ്ങള്‍ അനിവാര്യമാണെന്ന് കാംപസ് ഫ്രണ്ട് കൊല്ലം ജില്ലാ പ്രസിഡന്റ് അമീന്‍ വവ്വാക്കാവ്.രാജ്യം വളരെ ആപല്‍ക്കരമായ സാഹചര്യത്തിലൂടെയാണ് കടന്ന് പോയ്‌ക്കൊണ്ടിരിക്കുന്നതെന്നും മതന്യൂനപക്ഷങ്ങള്‍ ആസൂത്രിതമായ ആക്രമണങ്ങള്‍ക്ക് ഇരയായി മാറിക്കൊണ്ടിരിക്കുകയാണെന്നും ഇതിനെതിരേ ജനകീയ പ്രതിരോധങ്ങള്‍ ഉയര്‍ന്ന് വരണമെന്നും കാംപസ് ഫ്രണ്ട് ആവശ്യപ്പെട്ടു.ഇന്ത്യയില്‍ കൊല്ലപ്പെടാനുള്ള കാരണം ഒരു പ്രത്യേക വിഭാഗത്തില്‍ ജനിക്കുക എന്നതായി മാത്രം ചുരുക്കപ്പെടുകയും ബാക്കിയുള്ള കഥകള്‍ കൃത്രിമമായി സൃഷ്ടിക്കപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും മുഹമ്മദ് അഹ് ലാഖ് മുതല്‍ അഫ്രാസുല്‍ഖാന്‍ വരെ അതാണ് സംഭവിച്ചതെന്നും അമീന്‍ വവ്വാക്കാവ് പറഞ്ഞു. പശുവും ലൗജിഹാദുമൊക്കെ ഇത്തരത്തില്‍ സൃഷ്ടിക്കപ്പെട്ട ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജസ്ഥാനിലെ രാജ്‌സമന്ദര്‍ ജില്ലയില്‍ അഫ്രാസുല്‍ഖാന്‍ എന്നയുവാവിനെ സംഘപരിവാര്‍ ചുട്ടുകൊന്നതില്‍ പ്രതിഷേധിച്ച് കാംപസ് ഫ്രണ്ട് കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ കരുനാഗപ്പള്ളി ഏരിയാ പ്രസിഡന്റ് മുഹമ്മദ് ഷാ, സെക്രട്ടറി സുഹൈല്‍ കോഴിക്കോട് തുടങ്ങിയവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it