kozhikode local

ഫാഷിസത്തിന്റെ കടന്നുകയറ്റത്തെ പ്രതിരോധിക്കണം: ടി ഡി രാമകൃഷ്ണന്‍

വടകര: ജനാധിപത്യപരമായ അവകാശങ്ങളടക്കം ജീവിതത്തിന്റെ സര്‍വ്വ മേഖലയിലും ഫാഷിസത്തിന്റെ കടന്നു കയറ്റമുണ്ടായ കാലത്താണ് നാം ജീവിക്കുന്നതെന്നും ഇതിനെതിരേ ശക്തമായ പ്രതിരോധം തീര്‍ക്കണമെന്നും വയലാര്‍ അവാര്‍ഡ് ജേതാവ് ടി ഡി രാമകൃഷ്ണന്‍. ഇതിന്റെ അവസാനത്തെ ഉദാഹരണമാണ് കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ നടന്ന ആക്രമണം. കവിക്കുനേരെ നടന്ന അക്രമത്തില്‍ സാംസ്‌കാരിക കേരളം ശക്തമായി പ്രതിരോധിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മടപ്പള്ളി ഗവ. കോളജില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ബിസോണ്‍ കലോല്‍സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വലിയ തോതിലുള്ള സാംസ്‌കാരിക പ്രതിരോധം ആവശ്യമുള്ള സങ്കീര്‍ണമായ കാലഘട്ടമാണിത്. വര്‍ഗീയമായി ജനങ്ങളെ വേര്‍തിരിക്കുന്ന, ഇടപെടുന്ന മേഖലകളിലൊക്കെ അസ്ഥിരതയും അശാന്തിയും പടര്‍ത്തുന്ന ഭരണ സംവിധാനമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. എഴുത്തുകാരും പത്രപ്രവര്‍ത്തകരും അക്രമത്തിനും ഭീഷണിക്കും ഇരയാവുന്നു. ശക്തമായ സാംസ്‌കാരിക പ്രതിരോധം നിലനില്‍ക്കുന്ന കേരളത്തിലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടക്കുകയാണ്. ഇതിനെതിരേ ശക്തമായ പ്രതിരോധം തീര്‍ക്കേണ്ടത് കലാലയങ്ങളില്‍ നിന്നാണ്. അത്തരം പ്രതിരോധങ്ങള്‍ കലയിലൂടെ ഉയരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരീപ്പുഴ ശ്രീകുമാരനെതിരേയുള്ള അക്രമത്തില്‍ പ്രതിഷേധിച്ച് മേലളയ്‌ക്കെത്തിയവര്‍ എല്ലാവരും അദ്ദേഹത്തിന്റെ ഫോട്ടോ ഉള്‍പ്പെടുത്തിയ ബാഡ്ജ് ധരിച്ചിരുന്നു. ചടങ്ങില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ പി സുജ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പിവിസി പി മോഹനന്‍, സ്റ്റുഡന്റ് ഫെല്‍ഫെയര്‍ ഡീന്‍ ഡോ. വത്സരാജ്, കോളേജ് പ്രിന്‍സിപ്പാള്‍ എം ചിത്രലേഖ, കവി വീരാന്‍ കുട്ടി, പിഎസ് ജിനീഷ്, ടിടി ജാഫര്‍, ജില്ലാ എക്‌സിക്കുട്ടീവ് നജ്മുസാക്കിബ്, ടി അതുല്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it