kasaragod local

ഫാഷിസത്തിനെതിരേ പ്രതിഷേധ കൂട്ടായ്മ

നീലേശ്വരം: വര്‍ഗീയ തീവ്രവാദങ്ങള്‍ക്കും ഫാഷിസത്തിനുമെതിരെ കലാ പ്രകടനങ്ങളിലൂടെ പ്രതിഷേധിക്കാന്‍ കലാകാരന്മാര്‍. മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നാഷണല്‍ അസോസിയേഷന്‍ ഓഫ് മലയാളം ആര്‍ട്ടിസ്റ്റ്‌സ് (നന്മ) ജില്ലാ കമ്മിറ്റി ഏഴിന് നീലേശ്വരം മാര്‍ക്കറ്റ് ജങ്ഷനിലാണ് മാനിഷാദ എന്ന പേരില്‍ പ്രതിഷേധ കൂട്ടായ്മ ഒരുക്കുന്നത്. ഉച്ചയ്ക്ക് രണ്ടിനു തെരുവോര ചിത്രരചന ചിത്രകാരന്‍ ഏറംപുറം മുഹമ്മദ് ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 16 ചിത്രകാരന്മാര്‍ സംബന്ധിക്കും.
മാജിക് ഷോ, ഗാനമേള എന്നിവയുണ്ടാകും.  വാര്‍ത്താസമ്മേളനത്തില്‍ പിനാന്‍ നീലേശ്വരം, കെ എന്‍ കീപ്പേരി, കെ എം ശ്രീധരന്‍, എം വി ഭരതന്‍, പി സി സുരേന്ദ്രന്‍ നായര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it