Flash News

ഫാത്വിമിക്കെതിരായ നടപടി തള്ളി പാക് സൈന്യം



ഇസ്‌ലാമാബാദ്: രഹസ്യവിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തിനല്‍കിയ വിദേശകാര്യ ഉപദേഷ്ടാവ് താരിഖ് ഫാത്വിമിയെ പുറത്താക്കിയ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ നടപടി തള്ളി പാക് സൈന്യം. പ്രധാനമന്ത്രിയുടെ നടപടി അംഗീകരിക്കാനാവില്ലെന്നും ഫാത്വിമിക്കെതിരായ റിപോര്‍ട്ടുകള്‍ തെറ്റാണെന്നും മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ട്വീറ്റ് ചെയ്തു. പാക് സര്‍ക്കാരും സൈനിക മേധാവികളും തമ്മില്‍ നടന്ന യോഗത്തിലെ അഭിപ്രായ ഭിന്നതകള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയതിനാണ് താരിഖിനെതിരേ നടപടിയെടുത്തത്. രഹസ്യാന്വേഷണ ബ്യൂറോ, മിലിറ്ററി ഇന്റലിജന്‍സ് ആന്റ് ഇന്റര്‍ സര്‍വീസ് എന്നീ വിഭാഗങ്ങളുടെ റിപോര്‍ട്ടിനെ തുടര്‍ന്നാണു നടപടി. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ ആറിന് പാകിസ്താനിലെ ഡോണ്‍ പത്രമാണ് വിവാദങ്ങള്‍ക്കു തുടക്കമിട്ട രേഖകള്‍ പ്രസിദ്ധീകരിച്ചത്.
Next Story

RELATED STORIES

Share it