ഫാക്ട്: കേന്ദ്രതീരുമാനം പ്രതിഷേധാര്‍ഹം- കോടിയേരി

തിരുവനന്തപുരം: ഫാക്ട് ഉള്‍പ്പെടെ 22 കേന്ദ്ര പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ 51 ശതമാനം ഓഹരി വിറ്റഴിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഫാക്ട് ഉള്‍പ്പെടെയുള്ള പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ 51 ശതമാനം ഓഹരി വിറ്റഴിക്കാനാണ് നീതി ആയോഗ് കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്. 51 ശതമാനത്തിന്റെ ഓഹരികള്‍ കൈമാറുമ്പോള്‍ ഫലത്തില്‍ കമ്പനിയുടെ പൂര്‍ണമായ നിയന്ത്രണം സ്വകാര്യമേഖലയിലെത്തിച്ചേരും. നിലവിലുള്ള പ്ലാന്റുകളെല്ലാം പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞാല്‍ കമ്പനി ലാഭകരമാവും. അതിനുള്ള തയ്യാറെടുപ്പുകള്‍ നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഫാക്ടിനെ സമ്പൂര്‍ണമായി സ്വകാര്യമേഖലയ്ക്ക് കാഴ്ചവയ്ക്കാന്‍ ശുപാര്‍ശ വന്നിരിക്കുന്നത്. ഇതിനെതിരേ അതിശക്തമായ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരണമെന്ന് കോടിയേരി വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it