kasaragod local

ഫഹദ് വധം: വിധി 16ന്

കാസര്‍കോട്: സഹോദരിക്കൊപ്പം സ്‌കൂളിലേക്ക് നടന്നു പോവുകയായിരുന്ന മൂന്നാം തരം വിദ്യാര്‍ഥിയെ തടഞ്ഞ് നിര്‍ത്തി കൊലപ്പെടുത്തിയ കേസില്‍ ജില്ലാ അഡീ. സെഷന്‍സ് കോടതി (ഒന്ന്) 16ന് വിധിപറയും. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പെരിയ കണ്ണോത്തെ വിജയകുമാറാ(30)ണ് പ്രതി. കല്ല്യോട്ട് ഗവ.എച്ച്്എസ്എസിലെ മൂന്നാം തരം വിദ്യാര്‍ഥിയും കണ്ണോത്തെ അബ്ബാസിന്റെ മകനുമായ മുഹമ്മദ് ഫഹദി(എട്ട്)നെ വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്തിയ കേസിലാണ് പറയുന്നത്.
2015 ജൂലൈ ഒമ്പതിന് രാവിലെ സഹോദരി സഹല, കൂട്ടുകാരനായ അബ്ദുല്‍ അസീസ് എന്നിവര്‍ക്കൊപ്പം സ്‌കുളിലേക്ക് നടന്നു പോകുമ്പോള്‍ വഴിയില്‍ പതിയിരുന്ന പ്രതി തടഞ്ഞ് നിര്‍ത്തി വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. അക്രമം തടയാന്‍ ശ്രമിച്ച സഹോദരിയേയും കൂട്ടുകാരനേയും കത്തികാട്ടി ഭീഷണിപ്പെടുത്തി ഓടിക്കുകയായിരുന്നു. എന്നാല്‍ അംഗ പരിമിതനായ ഫഹദിന് ഓടാന്‍ കഴിഞ്ഞില്ല. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പിക്കുകയായിരുന്നു.
ട്രെയിനില്‍ ബോംബ് വച്ചിട്ടുണ്ടെന്ന വ്യാജസന്ദേശം നല്‍കിയ കേസിലും ഇയാള്‍ പ്രതിയാണ്. പ്രസ്തുത കേസില്‍ തന്നെ തിരിച്ചറിഞ്ഞത് കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ് അബ്ബാസ് പോലിസില്‍ വിവരം നല്‍കിയെന്ന വിരോധം കൊണ്ടാണ് കൊലപാതകമെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.കെ രാഘവന്‍ ഹാജരായി.
Next Story

RELATED STORIES

Share it