kozhikode local

ഫയലുകള്‍ നീങ്ങുന്നില്ല: മുക്കം എഇഒ ഓഫിസ് നാഥനില്ലാ കളരി

മുക്കം: രണ്ട് മാസമായി എഇഒ ഇല്ലാത്ത മുക്കം ഉപജില്ലാ വിദ്യഭ്യാസ ഓഫിസ് നാഥനില്ലാ കളരി. സര്‍വീസില്‍ നിന്ന് വിരമിച്ച അധ്യാപകരുടെ സര്‍വീസ് ബുക്ക് ഉള്‍പ്പെടെയുള്ള സുപ്രധാന ഫയലുകള്‍ പലതും മാസങ്ങളായി കെട്ടിക്കിടക്കുകയാണിവിടെ. എഇഒ ഇല്ലാത്തതാണ് ഫയലുകള്‍ നീങ്ങാത്തതിന് കാരണമായി ജീവനക്കാര്‍ പറയുന്നത്. മാര്‍ച്ച് 31നാണ് എഇഒ വിരമിച്ചത്. കുന്ദമംഗലം എഇഒക്കാണ് തല്‍ക്കാലം ചാര്‍ജ് നല്‍കിയിരിക്കുന്നത്.
അദ്ദേഹം വല്ലപ്പോഴും വന്ന് പോകുന്നുണ്ടെങ്കിലും ഫയലുകള്‍ മാസങ്ങള്‍ പലതും പിന്നിട്ടേ ഇവിടന്ന് നീങ്ങുന്നുള്ളൂ. ഇത് മൂലം അധ്യാപകര്‍ നേരിടുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. മാര്‍ച്ച് 31ന് സര്‍വീസില്‍ നിന്ന് വിരമിച്ച അധ്യാപകര്‍ക്ക് രണ്ട് മാസം പിന്നിട്ടിട്ടും പ്രോവിഡണ്ട് ഫണ്ട് തുക പോലും ലഭ്യമാകാത്ത അവസ്ഥയാണ്.
പെന്‍ഷനും വാങ്ങാനായിട്ടില്ല. സ്‌കൂള്‍ തുറക്കുന്ന സമയത്ത് എഇഒ ഇല്ലാത്തതിനാല്‍ പ്രധാനാധ്യാപകര്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ട്. എഇ.ഒ ഇല്ലാതായതോടെ ഓഫിസ് പ്രവര്‍ത്തനം താളം തെറ്റിയതായും പരാതിയുണ്ട്.
Next Story

RELATED STORIES

Share it