Flash News

പ്ലേസ്റ്റോറിലൂടെ ജൂഡി ; നാലു കോടി ആന്‍ഡ്രോയ്ഡ് ഫോണുകളെ ബാധിച്ചു



ന്യൂയോര്‍ക്ക്: ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തി ജൂഡി മാല്‍വെയറുകള്‍. 85 ലക്ഷം മുതല്‍ നാലു കോടിയോളം ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കളെ മാല്‍വെയര്‍ ബാധിച്ചെന്നാണ് സുരക്ഷാ ഗവേഷണ സ്ഥാപനമായ ചെക് പോയിന്റ് റിപോര്‍ട്ട് ചെയ്തത്. ഗൂഗിള്‍ പ്ലേസ്‌റ്റോറിലെ 41 ആപ്ലിക്കേഷനുകളില്‍ ജൂഡിയെ കണ്ടെത്തി. മാല്‍വെയര്‍ ബാധിച്ച ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്നു നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. യാന്ത്രികമായി ക്ലിക്കാകുന്ന ജൂഡി മാല്‍വെയര്‍ ദക്ഷിണ കൊറിയയിലെ കിനിവിനി എന്ന പേരിലുള്ള കമ്പനിയാണ് വികസിപ്പിച്ചെടുത്തത്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ഈ കമ്പനി എനി സ്റ്റുഡിയോ കോര്‍പറേഷന്‍ എന്നാണ് സൂചിപ്പിച്ചത്. മാല്‍വെയറുകള്‍ ബാധിച്ച ആപ്പുകളുടെ 4.5 കോടി മുതല്‍ 18 കോടി വരെ ഡൗണ്‍ലോഡുകളും പ്ലേസ്റ്റോറില്‍ നിന്നു നടന്നിട്ടുണ്ട്. ചെക് പോയിന്റിന്റെ ഒരു ബ്ലോഗ് പോസ്റ്റാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ഗൂഗിള്‍ പ്ലേസ്റ്റോറിലെ ആപ്പുകളില്‍ ഇത് ഇടം പിടിച്ചിട്ടുണ്ടെന്നാണ് ഈ രംഗത്തെ ഗവേഷക ര്‍ പറയുന്നത്.
Next Story

RELATED STORIES

Share it