ernakulam local

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുഴയോരത്ത് കുഴിച്ചുമൂടിയതായി പരാതി

ആലുവ: മാര്‍ക്കറ്റിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുഴയോരത്ത് കുഴിച്ചുമൂടിയതായി പരാതി. മാര്‍ക്കറ്റ് പരിസരത്തെ അഞ്ച് റെസിഡന്റ്‌സ് അസോസിയേഷനുകളുടെ കൂട്ടായ്മയാണ് ഇതുസംബന്ധമായി മനുഷ്യാവകാശ കമീഷന്  പരാതി നല്‍കിയത്. മാലിന്യം നീക്കം ചെയ്യണമെന്ന ഉത്തരവ് നടപ്പിലാക്കാതെ വന്നതോടെ സെക്രട്ടറി നേരത്തെ കമീഷന്‍ മുന്നറിയിപ്പ്  നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ നടന്ന സിറ്റിങ്ങിന്  മുന്‍പ് മാലിന്യം നീക്കം ചെയ്തതായി കാണിക്കാന്‍ ശനിയാഴ്ച അര്‍ദ്ധരാത്രി ആരുമില്ലാത്ത സമയത്ത് മാലിന്യമെല്ലാം മാര്‍ക്കറ്റിലെ പുഴയോരത്തുതന്നെ കുഴിച്ച് മൂടുകയായിരുന്നെന്നാണ് അസോസിയേഷന്‍ കൂട്ടായ്മയുടെ പരാതി.
ഇതിനിടയില്‍ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട വിശദീകരണം നല്‍കാനെത്തിയ നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥന്‍ കുഴിച്ചുമൂടിയത് കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളാണെന്ന് വാദിച്ചു. ഇത് അംഗീകരിക്കാതിരുന്ന പരാതിക്കാര്‍ ഇവിടെ പരിശോധന നടത്തണമെന്നും മാലിന്യം മുഴുവന്‍ പുറത്തെടുത്ത് സംസ്‌കരിക്കണമെന്നും ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it