kozhikode local

പ്ലാസ്റ്റിക് മാലിന്യം കീടവര്‍ധനയ്ക്ക് ഇടയാക്കുന്നു: വികസന സെമിനാര്‍

കോഴിക്കോട്: പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കീടവര്‍ധനയ്ക്കും അതു വഴി കൃഷി നാശത്തിനും കാരണമാകുന്നെണ്ടെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ സതീഷ് ബാബു കൊല്ലമ്പലത്ത്. മന്ത്രിസഭാ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിച്ച വികസനവും പരിസ്ഥിതിയും എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാല്‍പത് ഡിഗ്രി സെല്‍ഷ്യല്‍സിന് മുകളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ രണ്ട് ദിവസം കിടന്നാല്‍ ആയിരം ലിറ്റര്‍ കത്തിക്കുന്നതിന് തുല്യമായ ദൂഷ്യഫലങ്ങള്‍ സൃഷ്ടിക്കുന്നു. എന്നാല്‍ പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച രാജ്യാന്തര ഉടമ്പടികളില്‍ ഒന്നും  ഈ പ്രശ്‌നം വിഷയമാകുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചൂട് കൂടുമ്പോള്‍ പ്ലാസ്റ്റിക് കീടവര്‍ധനയ്ക്ക് ഇടയാക്കുന്നു. ഇത് കൃഷിനാശത്തിന്റെ മുഖ്യകാരണമാകുകയും ചെയ്യും. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഓക്‌സിജന്‍ വലിച്ചെടുത്ത് കടലിന്റെ അമ്ലത കുറയ്ക്കുന്നു. അമ്ലത കുറഞ്ഞ സ്ഥലത്ത് ന്യൂനമര്‍ദം രൂപപ്പെടുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ടുള്ള ദ്വീപുകള്‍ വരെ കടലില്‍ രൂപപ്പെടുന്നത് ഭീതിയ്ക്ക് ഇടയാക്കുന്നു. പസഫിക് സമുദ്രത്തില്‍ രൂപപ്പെട്ട ഗ്രേറ്റ് ഗാര്‍ബേജ് ദ്വീപ് ഇതിനുദാഹരണമാണ്.
മോഹനന്‍ പറഞ്ഞു. ഓരോ വീടിന്റെയും പരിസരം മാലിന്യമുക്തമാക്കാന്‍ അര മണിക്കൂര്‍ സമയം മാത്രം മതി. ഓരോ വീടുകളും വൃത്തിയാക്കപ്പെട്ടാല്‍ നാടും പരിസരവും വൃത്തിയാകുമെന്നും അങ്ങനെയെങ്കില്‍ മാലിന്യ സംസ്‌കരണത്തിനായി നടത്തുന്ന ചര്‍ച്ചകള്‍ ഒഴിവാക്കാമെന്നും നിറവ് വേങ്ങേരി പ്രവര്‍ത്തകന്‍ ബാബു പറമ്പത്ത് പറഞ്ഞു. ഇ പി രത്‌നാകരന്‍ മോഡറേറ്ററായ ചടങ്ങില്‍ സി കെ വിജയകുമാര്‍, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി എം സൂര്യ സംസാരിച്ചു.
Next Story

RELATED STORIES

Share it