Flash News

പ്ലസ്ടു വിജയശതമാനം 83.75%; വിഎച്ച്എസ്‌സിക്ക് 90.24%

പ്ലസ്ടു വിജയശതമാനം 83.75%; വിഎച്ച്എസ്‌സിക്ക് 90.24%
X
തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചു. പ്ലസ് ടുവിന് 83.75ഉം വിഎച്ച്എസ്‌സിക്ക് 90.24വുമാണ് വിജയശതമാനം. വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്.  3,09,065 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടിയിട്ടുണ്ട്. 180 കുട്ടികള്‍ മുഴുവന്‍ മാര്‍ക്കും നേടി ഉന്നത വിജയം കരസ്ഥമാക്കി.



14,735 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് ഗ്രേഡ് നേടിയിട്ടുണ്ട്. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ കുട്ടികള്‍ എല്ലാ വിഷയത്തിനും എപ്ലസ് നേടിയത് 1935 കുട്ടികള്‍ക്കാണ് മലപ്പുറം ജില്ലയില്‍ എല്ലാ വിഷയത്തിനും എപ്ലസ് ലഭിച്ചത്.
Next Story

RELATED STORIES

Share it