palakkad local

പ്രിന്‍സിപ്പല്‍ എസ്‌ഐ ഇല്ല : ചിറ്റൂര്‍ സ്റ്റേഷനില്‍ കേസ് അന്വേഷണങ്ങള്‍ പാതിവഴിയില്‍



ചിറ്റൂര്‍: ചിറ്റൂര്‍ സര്‍ക്കിളിനു കീഴിലെ ചിറ്റൂര്‍ പോലിസ് സ്‌റ്റേഷനില്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ ഇല്ലാത്ത് കേസന്വേഷണത്തെ ബാധിക്കുന്നു. ഇവിടെയുണ്ടായിരുന്ന സബ് ഇന്‍സ്‌പെക്ടറെ മീനാക്ഷി പുരത്തേയ്ക്ക് സ്ഥലം മാറ്റിയിട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും പകരം ആളെ നിയമിച്ചിട്ടില്ല. എസ്‌ഐ ഇന്‍ ചാര്‍ജിനൊപ്പം നിലവില്‍ ജൂനിയര്‍ എസ്‌ഐ ഉണ്ടെങ്കിലും ജോലിയിലെ പരിചയക്കുറവും പ്രദേശത്തെ കുറിച്ചുള്ള അപരിചിതത്വവും പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ഇതു കാരണം പല കാര്യങ്ങളിലും മുതിര്‍ന്ന സിവില്‍ പോലിസുകാരാണ് സ്‌റ്റേഷന്‍ ‘ഭരണം’ നടത്തുന്നതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. യൂനിയന്റെ ബലത്തില്‍ ചില സിവില്‍ പോലിസുകാര്‍ എസ്‌ഐ, എഎസ്‌ഐമാരെ കുഴപ്പത്തില്‍ചാടിക്കുന്നുവെന്നും ആക്ഷേപം ഉയരുന്നുണ്ട്. സിഐയ്ക്കും സ്‌റ്റേഷന്റെ താല്‍ക്കാലിക ചുമതലയുള്ള എസ്‌ഐ, ജൂനിയര്‍ എസ്‌ഐ എന്നിവര്‍ക്ക് പുറമേ  മൂന്ന് എഎസ്‌ഐ എന്നിവരുള്‍പ്പെടെ 55 ഓളം പോലിസുകാരാണ് ചിറ്റൂര്‍ സ്‌റ്റേഷനിലുള്ളത്. സിഐ ഒഴികെയുള്ള ഉദ്യോഗസ്ഥരെല്ലാം ചുമതലയേറ്റിട്ട് 2 മാസം ആവുന്നേയുള്ളൂ. അതു കൊണ്ടു തന്നെ വര്‍ഷങ്ങളായി ഇവിടെ ജോലി ചെയ്യുന്ന സിവില്‍ പോലിസുകാരാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. നിരവധി മോഷണ സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടും വാഹന പരിശോധനയും പെറ്റിക്കേസെടുക്കലുമല്ലാതെ മറ്റൊന്നും നടക്കുന്നില്ല. സിഐ പല കേസുകളുമായി ബന്ധപ്പെട്ടും കോടതി ചുമതലയുമായി മിക്ക സമയങ്ങളിലും പുറത്തായതിനാല്‍ ഇവിടത്തെ മിക്ക കാര്യങ്ങളും നിയന്ത്രിക്കുന്നത് സിവില്‍ പോലിസുകാരുമാണ്. തമിഴ്‌നാടിനോട് ചോര്‍ന്ന് കിടക്കുന്ന കാര്‍ഷിക മേഖലയായ ചിറ്റൂരില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന ആളുകളുടെ അടുത്ത് മാന്യമായി പെരുമാറണമെന്ന് കര്‍ശനനിര്‍ദ്ദേശം ഡിജിപി നല്‍കിയിട്ടുണ്ടെങ്കിലും പലപ്പോഴും ഇത് പാലിക്കപ്പെടാറുമില്ല. കഴിഞ്ഞ ദിവസം സ്‌റ്റേഷന്റെ മുന്നില്‍വച്ച് സിവില്‍ പോലിസുകാരന്‍ വാഹന പരിശോധന നടത്തിയത് വിവാദമായിരിക്കുകയാണ്. സംഭവത്തില്‍ എസ്‌ഐ, സിവില്‍ പോലിസ്‌കാരന്‍  എന്നിവരെ എഎസ്പി വിളിച്ചു വരുത്തി വിശദീകരണം ചോദിച്ചിട്ടു—ണ്ട്.
Next Story

RELATED STORIES

Share it