പ്രാദേശികസേന റിക്രൂട്ടിങ് 11 മുതല്‍

കണ്ണൂര്‍: കണ്ണൂര്‍ ആസ്ഥാനമായ 122ാം ഇന്‍ഫന്‍ട്രി ബറ്റാലിയന്‍ പ്രാദേശികസേനയിലേക്ക് യുവാക്കളെ തിരഞ്ഞെടുക്കുന്നു. 18നും 42നും ഇടയില്‍ പ്രായമുള്ളവര്‍ക്കായി  11, 12 തിയ്യതികളിലാണ് തിരഞ്ഞെടുപ്പ്. 11ന് കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനത്തുള്ളവര്‍ക്ക് കണ്ണൂര്‍ കോര്‍പറേഷന്‍ മൈതാനിയില്‍ കായികക്ഷമതാ പരീക്ഷ നടക്കും. 13, 14 തിയ്യതികളില്‍ മെഡിക്കല്‍ പരിശോധന ഡോക്യുമെന്റേഷന്‍, ട്രേഡ്‌ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവയും നടത്തും.   ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവര്‍ക്കും സംസ്ഥാനകായിക മല്‍സരങ്ങളില്‍ പങ്കെടുത്തവര്‍ക്കും മുന്‍ഗണന. വിശദവിവരങ്ങള്‍ക്ക് 0497 2707469 എന്ന നമ്പറില്‍ 2 മണി മുതല്‍ 3 വരെ ബന്ധപ്പെടാം.
Next Story

RELATED STORIES

Share it