Alappuzha local

പ്രസവശേഷം യുവതി മരിച്ച സംഭവം ആരോഗ്യവകുപ്പിന്റെ അനാസ്ഥ: ഷാനിമോള്‍ ഉസ്മാന്‍

അമ്പലപ്പുഴ: പ്രസവ ശേഷം ചികിത്സയില്‍ കഴിഞ്ഞ വ്യക്തി മരിക്കാനിടയായത് ആരോഗ്യ വകുപ്പിന്റെ അനാസ്ഥ മൂലമാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ.  ഷാനിമോള്‍ ഉസ്മാന്‍. മരണമടഞ്ഞ ബാര്‍ബറയുടെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും ബാര്‍ബറയുടെ വീട് സന്ദര്‍ശിച്ച ശേഷം ഷാനിമോള്‍ ഉസ്മാന്‍ ആവശ്യപ്പെട്ടു.  മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗൈനോക്കോളജി വിഭാഗത്തില്‍ ചികില്‍സാ പിഴവ് പതിവായിരിക്കുകയാണ്.  കുറ്റക്കാരായ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഷാനിമോള്‍ ഉസ്മാന്‍ ആവശ്യപ്പെട്ടു.  ബ്ലോക്ക് പഞ്ചായത്ത് അംഗം യു.  എം.  കബീര്‍ ഗ്രാമ പഞ്ചയാത് അംഗങ്ങളായ എന്‍.  ഷിനോയ് രാജേശ്വരി എന്നിവരും ഒപ്പം ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it