പ്രവേശനോല്‍സവം : അധ്യാപകനായി മന്ത്രി
BY fousiya sidheek2 Jun 2017 3:06 AM GMT
fousiya sidheek2 Jun 2017 3:06 AM GMT
തിരുവനന്തപുരം: അറിവിന്റെ ആദ്യാക്ഷരം തേടി പള്ളിക്കൂടത്തിന്റെ മുറ്റത്തെത്തിയ കരുന്നുകളെ പാട്ടും നൃത്തവും കഥകളുമായി വരവേറ്റു. സംസ്ഥാനതല പ്രവേശനോല്സവത്തിനു വേദിയായ തിരുവനന്തപുരം ഊരുട്ടമ്പലത്തെ സര്‍ക്കാര്‍ സ്കൂളില്‍ വിദ്യാഭ്യാസമന്ത്രി പ്രഫ. സി രവീന്ദ്രനാഥിന്റെ നേതൃത്വത്തിലാണ് ഞാവല്‍പ്പഴവും ബലൂണുകളും വര്‍ണത്തൊപ്പികളും സ്കൂള്‍ബാഗും നല്കി കുട്ടികളെ സ്വീകരിച്ചത്. ക്ലാസ്മുറിയില്‍ ഇരുന്ന കുട്ടികള്‍ക്കു മുന്നില്‍ വിദ്യാഭ്യാ—സമന്ത്രി ഒന്നാം ക്ലാസ് അധ്യാപകനായി. പൂച്ചയും ആനയും കുരങ്ങും മുയലും തുമ്പിയും മനുഷ്യനുമെല്ലാം കഥാപാത്രങ്ങളായ കഥ മന്ത്രി പറഞ്ഞുകൊടുത്തു. കാശിനോട് ആര്‍ത്തി കാട്ടുന്ന മനുഷ്യന് ഒടുവില്‍ പ്രകൃതിക്കൊപ്പം ചേരുന്ന കഥയാണ് കുരുന്നുകള്‍ക്ക് മുന്നില്‍ മന്ത്രി അവതരിപ്പിച്ചത്. ആദ്യ സ്കൂള്ദിനത്തിന്റെ അമ്പരപ്പിലായിരുന്ന കുട്ടികള്‍ക്ക് കഥ ഇഷ്ടപ്പെട്ടു. മന്ത്രിയുടെ കഥ പറച്ചിലിനൊപ്പം അവരും ചേര്‍ന്നു. അമ്മയെ കാണാതെ ചിണുങ്ങിയ കുഞ്ഞുങ്ങളുടെ അടുത്ത് ആശ്വാസവാക്കുമായി മന്ത്രിയെത്തി. ചിലരെ ആശ്വസിപ്പിക്കാനായി ഒക്കത്തെടുത്തിരുത്തി. ഒന്നാം ക്ലാസുകാരെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കമാണ് അധികൃതര്‍ ഊരുട്ടമ്പലം എല്‍പി സ്കൂളില്‍ ഒരുക്കിയിരുന്നത്. സ്കൂള്ഭിത്തിയില് മനോഹരമായ ചിത്രങ്ങളും നിറങ്ങളും തീര്‍ത്ത് വിദ്യാര്ഥിസൗഹൃദമാക്കിയിരുന്നു. മുയലിന്റെ തലയുള്ള മനോഹരമായ ബെഞ്ചുകളും കസേരകളുമാണ് പുതിയ വിദ്യാര്‍ഥികളെ കാത്തിരുന്നത്. കവി മുരുകന് കാട്ടാക്കട തയ്യാറാക്കിയ പ്രവേശനോല്‍സവ ഗാനത്തോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചത്. സ്കൂളിലെ എല്‍പി-യുപി വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഗാനത്തിന്റെ നൃത്താവിഷ്കാരവും നടത്തി. പുതിയതായി പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ ഫോട്ടോ പതിച്ച രേഖ മന്ത്രി അധ്യാപകര്‍ക്ക് കൈമാറി.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT