kozhikode local

പ്രവേശനോല്‍സവം അക്ഷരോല്‍സവമായി



കോഴിക്കോട് / താമരശേരി: വിദ്യാലയങ്ങളിലെ പ്രവേശനോല്‍സവം അക്ഷരാര്‍ഥത്തില്‍ അക്ഷരോല്‍സവമായി. യൂനിഫോമുകള്‍ കൈത്തറി തുണിയിലായതും തുടക്കം മുതലെ ഉച്ഛഭക്ഷണം ലഭ്യമാക്കുന്നതും പുതിയ കാര്യമാണ്. പ്ലാസ്റ്റിക് നിരോധനം എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ പല വിദ്യാലയങ്ങളിലും ബലൂണുകളും പ്ലാസ്റ്റിക് തോരണങ്ങളും ഒഴിവാക്കി. പകരം കുരുത്തോല തോരണങ്ങള്‍ തൂക്കിയതും വ്യത്യസ്ഥത പുലര്‍ത്തുന്നതും ആകര്‍ഷകമായി. പ്ലാസ്റ്റിക് പേനകളുടെ ഉപയോഗവും ഈ വര്‍ഷം ഉണ്ടാകില്ല. കുഞ്ഞുങ്ങളുടെ പ്രവേശനോല്‍സവത്തിന് മങ്ങലേല്‍പിക്കാതെ മഴ മാറി നിന്ന് കാലാവസ്ഥയും അനുകൂലമായി. മഴക്കുഴി നിര്‍മാണം ഈ വിദ്യാലയ വര്‍ഷത്തെ പുതിയ പദ്ധതിയാണ്. കംപോസ്റ്റ് കുഴി നിര്‍മാണത്തിനും വിദ്യാലയങ്ങള്‍ ഒരുങ്ങുന്നുണ്ട്. സ്‌കൂളുകളില്‍ രാവിലെ തന്നെ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പുതുവല്‍സരാശംസകള്‍ നേരാന്‍ ജനപ്രതിനിധികളും നാട്ടുകാരും എത്തി. ആട്ടവും പാട്ടും കൊണ്ട് മുഖരിതമായ അന്തരീക്ഷത്തിലായിരുന്നു കുട്ടികള്‍ വിദ്യാലയ പൂമുഖത്ത് നിന്നും ക്ലാസുകളിലേക്ക് കയറിയത്. അധ്യയന വര്‍ഷാരംഭത്തിന് മുമ്പ് ആരോഗ്യ വകുപ്പ് വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ച് ശുചിത്വകാര്യങ്ങളില്‍ ചെയ്യേണ്ട കാര്യങ്ങളെ സംബന്ധിച്ച് നിര്‍ദേശം നല്‍കിയെന്നതും ശ്രദ്ധേയമായിരുന്നു.കാരന്തുര്‍ മര്‍കസ് ഗേള്‍സ് സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം വാര്‍ഡ് മെമ്പര്‍ ഷൈജ വളപ്പില്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് കെ മൊയ്ദീന്‍ കോയ അധ്യക്ഷത വഹിച്ചു.                         കാരന്തുര്‍ എഎംഎല്‍പി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം മാനേജര്‍ ബീരാന്‍ഹാജി ഉത്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ഷാജി കാരന്തുര്‍ അധ്യക്ഷത വഹിച്ചു. ചെലവൂര്‍ ഗവ. എല്‍പി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം കോര്‍പറേഷന്‍ കൗണ്‍സിലര്‍ അഡ്വ. ഒ ശരണ്യ ഉദ്ഘാടനം ചെയ്തു. പരപ്പില്‍ ഗവ. എല്‍പി സ്‌കൂള്‍ പ്രവേശനോല്‍സവം കോഴിക്കോട് ആര്‍ഡിഒ ഷാമിന്‍ സെബാസ്റ്റിയന്‍ കുട്ടികള്‍ക്ക് അക്ഷരത്തൊപ്പി നല്‍കി ഉദ്ഘാടനം ചെയ്തു. എസ്എസ്ജി കണ്‍വീനര്‍ നൂറുല്‍ ഹസന്‍ അധ്യക്ഷത വഹിച്ചു.എന്‍സിപി ചാരിറ്റി വിങ് കോഴിക്കോട് നോര്‍ത്ത് ബ്ലോക്ക് കമ്മറ്റിയുടെ ആബിമുഖ്യത്തില്‍ കുണ്ടുപറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂലിലെ എല്‍പി, യുപി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതി ബ്ലോക്ക് പ്രസിഡന്റ് ഇ ബേബിവാസന്‍ ഉദ്ഘാടനം ചെയ്തു. ചാലിയം ഗവ. ഫിഷറീസ് എല്‍പി സ്‌കൂളില്‍ നടന്ന പ്രവേശനോല്‍സവം ബ്ലോക്ക് പഞ്ചായത്തംഗം എന്‍ കെ ബിച്ചിക്കോയ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വി ജമാല്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ സി രമേശ് പഠനോപകരണം വിതരണവും ഗ്രാമപ്പഞ്ചായത്തംഗം എം ഷഹര്‍ബാ ന്‍ കായികോപകരണ വിതരണത്തിന്റേയും സി ആയിഷബീവി യൂനിഫോം വിതരണ ഉദ്ഘാടനവും നിര്‍വഹിച്ചു. മാവൂര്‍ ഗ്രാമപ്പഞ്ചായത്ത് തല പ്രവേശനോല്‍സലം രാവിലെ 10ന് ചെറൂപ്പ ഗവ. എല്‍പി സ്‌കൂളില്‍ ഗ്രാമപ്പഞ്ചായത്ത് ഉപാധ്യക്ഷന്‍ വളപ്പില്‍ റസാഖ് ഉദ്ഘാടനം ചെയ്തു. അത്തോളി പഞ്ചായത്ത് തല സ്‌കൂള്‍ പ്രവേശനോത്സവം കൊമേഡിയന്‍ മഹേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പുതിയ കുട്ടികള്‍ അക്ഷരദീപം തെളിയിച്ചു. അക്ഷരദീപം വിഎച്ച്‌സി. പ്രിന്‍സിപ്പള്‍ ബിജേഷും സ്റ്റുഡന്റ് പോലീസ് കെഡറ്റുകള്‍ക്കുള്ള അംഗത്വ വിതരണം വാര്‍ഡുമെംബര്‍ ഷീബാ രാമചന്ദ്രനും പാഠ പുസ്തക വിതരണം ഡെപൂട്ടി എച്ച് എം കെ ടി സുരേന്ദ്രനും യൂണിഫോം വിതരണം പിടിഎ പ്രസി  എം എം മനോജും ഉദ്ഘാടനം ചെയ്തു. വൃക്ഷത്തൈ മുതല്‍ കുടവരെ നല്‍കി താമരശേരിയില്‍ ഇക്കുറി പ്രവേശനോല്‍സവം ആവേശകരം. വെട്ടിഒഴിഞ്ഞ തോട്ടം എസ്എസ്എംയുപി.സ്‌കൂളില്‍ പ്രവേശനം നേടിയ നവാഗതരായ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളിലെ ഹരീതിമ എക്കോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ വൃക്ഷത്തൈകള്‍ നല്‍കി പ്രവേശനോല്‍സവം കട്ടിപ്പാറ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിധീഷ് കുള്ളതോട് നിര്‍വ്വഹിച്ചു. വാര്‍ഡ് അംഗം അസീസ് ആറ്റുസ്ഥലം അധ്യക്ഷത വഹിച്ചു. പൂനൂര്‍ മുബാറക് പ്രീ സ്‌കൂളില്‍ നടന്ന പ്രവേശനോല്‍സവം ബ്ലോക്ക് പഞ്ചായത്തംഗം കെ ഉസ്മാന്‍ മാസ്റ്റര്‍ ഉദ്ഗാടനം ചെയതു. കളരാന്തിരി ജിഎംഎല്‍പി സ്‌കൂളില്‍ ഒന്നാം ക്ലാസുകാര്‍ക്കെല്ലാം കൊടുവള്ളി നഗരസഭയുടെ ആഭിമുഖ്യത്തില്‍ കുട നല്‍കിയാണ് വരവേറ്റത്. ഇതിനു പുറമെ പൂര്‍വ്വ വിദ്യാര്‍ഥി കെ പി മുഹമ്മദ് സൗജന്യമായി പഠനോപരണങ്ങളും വിതരണം ചെയ്തു.ചെയര്‍ പേഴ്‌സണ്‍ ബിന്ദു അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. താമരശ്ശേരി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ട്‌റിയില്‍ പ്രവേശനോല്‍സവം ജില്ലാ പഞ്ചായത്തംഗം നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്്തു. പിടിഎ പ്രസിഡണ്ട്് പി എം അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. പൂനൂര്‍ കാരുണ്യ തീരം സ്‌പെഷ്യല്‍ സ്‌കൂള്‍ പര്വേശനോല്‍സവം ചെയര്‍മാന്‍ സൈനുല്‍ ആബിദ് ഉദ്ഘാടനം ചെയ്തു. കൂടത്തായി സെന്റ് മേരീസ് സ്‌കൂളില്‍ അധ്യന വര്‍ഷാരംഭം കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫാദര്‍ ജോസഫ് ഇടപ്പയില്‍ അധ്യക്ഷത വഹിച്ചു.ഉണ്ണികുളം ഗവ. യുപിയില്‍ വാര്‍ഡ് അംഗം സഫിയ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നവാഗതര്‍ക്ക് കിറ്റ് വിതരണം നടത്തി. ഓമശ്ശേരി പഞ്ചായത്ത് തല പ്രവേശനോല്‍സവം കൂടത്തായി ഗവ. എല്‍പിയില്‍ വൈസ് പ്രസിഡണ്ട് ഇ ജെ മനു ഉദ്ഘാടനം ചെയ്തു.  ചോയിമഠം എഎം എല്‍പി സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ഥി എ പി മുഹമ്മദ് മാസ്റ്റര്‍ നവാഗതര്‍ക്ക്് ക്രയോണും ബലൂണും നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു. മാനേജര്‍ ഇന്‍ ചാര്‍ജ് ഷഫീഖ് കാന്തപുരം അധ്യക്ഷത വഹിച്ചു. അബ്ദുറഹിമാന്‍ മദനി, പ്രധാനാധ്യാപകന്‍ കെ പി മുഹമ്മദ്, താഹിറ, മീന സംസാരിച്ചു. ചെമ്പ്ര ഗവ. എല്‍പി സ്‌കൂളില്‍ നവാഗതരെ കിരീടവും ബലൂണും സമ്മാനപ്പൊതികളും നല്‍കി വാര്‍ഡ് അംഗം അഡ്വ. ഒ കെ അജ്ഞു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സത്യന്‍ അധ്യക്ഷത വഹിച്ചു.  താമരശേരി ഗവ. യുപി സ്‌കൂളില്‍ നടന്ന കൊടുവള്ളി ബ്ലോക്ക്, താമരശ്ശേരി പഞ്ചായത്ത് തല പ്രവേശനോല്‍സവം അക്ഷര ദീപം കൊളുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട കെ സരസ്വതി ഉദ്ഘാടനം ചെയ്തു. ഉണ്ണിക്കുളം ഗവ. യുപി സ്‌കൂളിലെ പ്രവേശനോല്‍സവം വാര്‍ഡ് മെമ്പര്‍ സഫിയ ഉദ്ഘാടനം ചെയ്തു. കല്യാണിഅമ്മ-ഗോപാലന്‍ നായര്‍ എന്റോവ്‌മെന്റ്, സി പി കൃഷ്ണന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ കാഷ് അവാര്‍ഡ് എന്നിവ വിതരണം ചെയ്തു. നവാഗതര്‍ക്ക് കിറ്റ് വിതരണം സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ വി വി ശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പഠനോപകരണ വിതരണം മാനേജര്‍ അയ്യപ്പന്‍ നിര്‍വഹിച്ചു.പിസി പാലം എയുപി സ്‌ക്കൂള്‍ പ്രവേശനോല്‍സവം കാക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ജമീല ഉല്‍ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് പി എം ഷംസുദ്ദീന്‍ അദ്ധ്യക്ഷനായിരുന്നു. മലയോര വിദ്യാലയങ്ങളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ പ്രവേശനോല്‍സവം. കൊടിയത്തൂര്‍ പഞ്ചായത്ത്തല ഉദ്ഘാടനം ചുള്ളിക്കാപറമ്പ് എല്‍പി സ്‌കൂളില്‍ പി കുട്ട്യാലി മാസ്റ്റര്‍ നിര്‍വഹിച്ചു. പിടിഎ.പ്രസിഡന്റ് അബ്ദുല്ല അധ്യക്ഷത വഹിച്ചു. കാരശേരി പഞ്ചായത്ത്തല പ്രവേശനോല്‍സവം കാരശേരി എച്ച്എന്‍സികെഎം എയുപി സ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ.വിനോദ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി പി ശിഹാബ് അധ്യക്ഷത വഹിച്ചു. പന്നിക്കോട് ലൗഷോര്‍ സ്‌പെഷ്യല്‍ സ്‌ക്കൂളിലെ മാനസിക-ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ പ്രവേശനോല്‍സവം വേറിട്ടതായി. ലൗഷോറിലെ മുതിര്‍ന്ന കുട്ടികളും സ്റ്റാഫംഗങ്ങളും രക്ഷിതാക്കളും ബാന്റ് വാദ്യങ്ങളോടെ പുതിയ കുട്ടികളെ വരവേറ്റു. കെഎംസിടി മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജന്മാരോടൊപ്പം പ്രവേശനോല്‍സവത്തില്‍ പങ്കാളികളാവാന്‍ കെഎസിടി  മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പലും പ്രമുഖ ശിശു രോഗ വിദഗ്ദനുമായ പ്രഫ: ബല്‍രാജും എത്തിയിരുന്നു. ബാലുശ്ശേരി ബ്ലോക്ക് തല പ്രവേശനോല്‍സവം നടുവണ്ണൂര്‍ ജിഎംഎല്‍പി യില്‍ ബാലുശ്ശേരി എംഎല്‍എ പുരുഷന്‍ കടലുണ്ടി അക്ഷരപൂമരത്തില്‍ അക്ഷരം ചാര്‍ത്തി ഉദ്ഘാടനം ചെയ്തു.
Next Story

RELATED STORIES

Share it