Flash News

പ്രവാസി സംഗമം ജൂണ്‍ 17ന്; കോടിയേരി ബാലകൃഷ്ണന്‍ മുഖ്യാതിഥി

പ്രവാസി സംഗമം ജൂണ്‍ 17ന്; കോടിയേരി ബാലകൃഷ്ണന്‍ മുഖ്യാതിഥി
X


ദമ്മാം: നവോദയ സാംസ്‌കാരിക വേദി 16ാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രവാസി സംഗമത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജൂണ്‍ 17ന് നടക്കുന്ന പരിപാടിയില്‍ മുന്‍ ആഭ്യന്തര മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ദമ്മാം-ജുബൈല്‍ ഹൈവേയിലെ Z5 സ്റ്റേഡിയത്തിലാണ് ആയിരങ്ങള്‍ പങ്കെടുക്കുന്ന സംഗമം അരങ്ങേറുന്നത്. കിഴക്കന്‍ പ്രവിശ്യയില്‍ വ്യത്യസ്ത മേഖലയില്‍ സ്തുത്യര്‍ഹമായ സേവനം നല്‍കിയവരെ ചടങ്ങില്‍ ആദരിക്കും. പ്രവാസ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ഡോ. സിദ്ദീഖ് അഹമ്മദ്, ഡോ. ഇ കെ മുഹമ്മദ് ശാഫി (വിദ്യാഭ്യാസം), അഹമ്മദ് പുളിക്കല്‍ (ആരോഗ്യം), നാസ് വക്കം (ജീവകാരുണ്യം), ഹനീഫ മൂവാറ്റുപുഴ (സാമൂഹിക ക്ഷേമം) എന്നിവരെയാണ് സംഗമത്തിന്റെ പൊതു സമ്മേളന വേദിയില്‍ ആദരിക്കുക. ഡിഫയുടെ നേതൃത്വത്തില്‍ കിഴക്കന്‍ പ്രവിശ്യയിലെ പ്രഗല്‍ഭരായ കായിക താരങ്ങള്‍ അണിനിരക്കുന്ന അര്‍ജന്റീന-ബ്രസീല്‍ ഫാന്‍സ് സൗഹാര്‍ദ മത്സരം, മലയാള തനിമ വിളിച്ചോതുന്ന സാംസ്‌കാരിക പ്രദര്‍ശനം, ഭക്ഷ്യമേള, ഓപണ്‍ കാന്‍വാസില്‍ ചിത്രരചന എന്നിങ്ങനെ വിവിധ പാരിപാടികള്‍ പ്രവാസി സംഗമത്തിന്റെ ഭാഗമായി നടക്കും. ഫുട്‌ബോള്‍ മല്‍സരത്തില്‍ ജേതാക്കള്‍ക്ക് 3,000 റിയാലും ട്രോഫിയും രണ്ടാം സ്ഥാനക്കാര്‍ക്ക് 2,000 റിയാലും ട്രോഫിയും സമ്മാനിക്കും. ഉച്ചയ്ക്ക് ശേഷം 3 മണിക്ക് സാസ്‌കാരിക പ്രദര്‍ശനത്തോടെയാണ് തുടക്കം കുറിക്കുക. വാര്‍ത്താ സമ്മേളനത്തില്‍ നവോദയ പ്രസിഡന്റ് പവനന്‍ മൂലക്കീല്‍, ജനറല്‍ സെക്രട്ടറി എം എം നഈം, രക്ഷാധികാരി ഇ എം കബീര്‍, ജോ. സെക്രട്ടറി കൃഷ്ണകുമാര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it