Second edit

പ്രവാസികള്‍



കഴിഞ്ഞ വര്‍ഷം ജൂണിലാണ് യൂറോപ്യന്‍ യൂനിയനില്‍ നിന്നു പുറത്തുപോകാനുള്ള തീരുമാനം ജനഹിതപരിശോധനയിലൂടെ ബ്രിട്ടന്‍ സ്വീകരിച്ചത്. അഞ്ചു പതിറ്റാണ്ടായി നിലനില്‍ക്കുന്ന ബന്ധമാണ്. അത് അറുത്തുമുറിക്കാന്‍ ബ്രിട്ടനെ പ്രേരിപ്പിച്ചത് പ്രവാസികളെക്കുറിച്ചുള്ള പേടിയായിരുന്നു. ഇയു നിയമപ്രകാരം യൂനിയനില്‍ അംഗങ്ങളായ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് മറ്റ് അംഗരാജ്യങ്ങളിലേക്കു യഥേഷ്ടം സഞ്ചരിക്കുകയും ആ പ്രദേശങ്ങളില്‍ ജോലി തേടുകയും ചെയ്യാം. സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന കിഴക്കന്‍ യൂറോപ്പുകാര്‍ക്കു മെച്ചപ്പെട്ട തൊഴില്‍ തേടി പടിഞ്ഞാറോട്ട് കുടിയേറാന്‍ അതു സഹായകമായി. ഉയര്‍ന്ന കൂലിച്ചെലവും ആവശ്യത്തിനു തൊഴിലാളികള്‍ ലഭ്യമല്ലാത്തതും കാരണം വിഷമിച്ച പല വികസിത രാജ്യങ്ങള്‍ക്കും അതു ഗുണം ചെയ്തു. കുറഞ്ഞ കൂലിക്ക് വിദഗ്ധരായ പണിക്കാരെ കിട്ടാന്‍ പ്രയാസമില്ലാതായി. പക്ഷേ, അതു മറ്റു പല ഭീതികള്‍ക്കും കളമൊരുക്കി. തുര്‍ക്കി യൂറോപ്യന്‍ യൂനിയനില്‍ ചേരുമെന്നും അതോടെ ലണ്ടന്‍ തെരുവുകള്‍ തുര്‍ക്കിക്കാരെക്കൊണ്ടു നിറയുമെന്നുമാണ് ഒരുകൂട്ടര്‍ പ്രചരിപ്പിച്ചത്. അങ്ങനെ ഇയു ബന്ധം വിടാന്‍ ബ്രിട്ടന്‍ തീരുമാനിച്ചപ്പോള്‍ ഇപ്പോള്‍ അവിടെ പണിയെടുക്കുന്ന ലക്ഷക്കണക്കിനു പ്രവാസികള്‍ കുഴപ്പത്തിലായി. അവര്‍ നാടുവിട്ടാല്‍ ബ്രിട്ടന്റെ സമ്പദ്ഘടനയും കുഴപ്പത്തിലാവും. ഇപ്പോള്‍ ബ്രിട്ടന്‍ പറയുന്നത്, അഞ്ചു വര്‍ഷമായി അവിടെ കഴിയുന്ന പ്രവാസികള്‍ക്ക് തുടരാനും സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഉപയോഗിക്കാനും തടസ്സമില്ലെന്നാണ്. എന്നാല്‍, അതുകൊണ്ടു മാത്രം പ്രശ്‌നം തീരില്ലെന്നാണ് പല ഇയു നേതാക്കളും പറയുന്നത്.
Next Story

RELATED STORIES

Share it