palakkad local

പ്രളയപാഠം: ദുരന്തമേഖലയില്‍ നിന്ന് പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിക്കുന്നു

പാലക്കാട്: പ്രളയത്തില്‍ ജില്ലയില്‍ ആള്‍നാശം സംഭവിച്ച ഉരുള്‍പ്പൊട്ടല്‍, മലയിടിച്ചില്‍ എന്നിവയുണ്ടായ മേഖലയില്‍ നിന്ന് പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നു. മണ്ണിടിച്ചില്‍, ഉരുള്‍ പൊട്ടല്‍ സാധ്യതമേഖലകളില്‍ ജിയോളജിക്കല്‍ സര്‍വേയുടേയും ഭൂമിശാസ്ത്രപരമായ പഠനത്തിന്റേയും അടിസ്ഥാനത്തില്‍ പരിശോധന നടത്തി ആവശ്യമെങ്കില്‍ പ്രദേശവാസികളെ മാറ്റി പാര്‍പ്പിക്കുമെന്ന് മന്ത്രി ി ചന്ദ്രശേഖരന്‍ ഇന്നലെ നടന്ന അവലോകന യോഗത്തില്‍ വ്യക്തമാക്കിയിരുന്നു.
മണ്ണാര്‍ക്കാട്, ആലത്തൂര്‍ നെന്മാറ മേഖലയില്‍ ഉരുള്‍പ്പൊട്ടലില്‍ 11ഓളം പേരാണ് മരണപ്പെട്ടത്. ദുരന്തസാധ്യത മേഖലയില്‍ തന്നെയുള്ള പുനരധിവാസം സാധ്യമല്ലെന്നും മന്ത്രി അറിയിച്ചു. ഇങ്ങനെയുളളവര്‍ക്കായി സുരക്ഷിത സ്ഥലം കണ്ടത്തേണ്ടി വരും. ഭൂമിയില്ലാത്തതും താമസിച്ചിരുന്ന വീട് നഷ്ടപ്പെട്ടവര്‍ക്കും സര്‍ക്കാര്‍ ഭൂമി കണ്ടെത്തി പട്ടയം കൊടുക്കുന്നത് സംബന്ധിച്ച് ആലോചി—ക്കും. റിവര്‍ മാ—ജ്—മെന്റ് ഫണ്ടിന്റെ ദുരുപയോഗം ശ്രദ്ധയില്‍ പെട്ട സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് ജില്ലാതല കമ്മിറ്റി സംസ്ഥാനതല കമ്മിറ്റിക്ക് മുന്‍പാകെ സമര്‍പ്പിക്കുന്ന റിപോര്‍ട്ടില്‍ ജില്ലയുടെ ആവശ്യങ്ങളനുസരിച്ച് സംസ്ഥാനതലകമ്മിറ്റി പരിശോധിച്ച് തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു. നെല്ലിയാമ്പതിയിലേക്കുളള ബദല്‍ റോഡിന് വനംവകുപ്പിന്റെ സഹകരണത്തില്‍ ആശങ്കയില്ല. ഹെലികോപ്റ്ററില്‍ ഒരു മാസത്തേക്കുളള ഭക്ഷ്യവസ്തുക്കള്‍ പ്രദേശത്ത് ശേഖരിച്ചിട്ടുണ്ട്.
എവിടെയെങ്കിലും ഇത്തരത്തില്‍ ജനത ഒറ്റപ്പെടുന്ന സാഹചര്യം തിരിച്ചറിയേണ്ടതുണ്ട്. വരും കാലങ്ങളില്‍ ചെക്ക് ഡാമുകളുടെ നിര്‍മാണം ആവശ്യകതയ്ക്കനുസരിച്ച് ശാസ്ത്രീയ പഠനം നടത്തിയാകും നടപ്പാക്കുക. കനത്തമഴയുള്ള സാഹചര്യത്തില്‍ ചെക്ക്ഡാമുകളില്‍ വെളളം നിറഞ്ഞ് വെള്ളപ്പൊക്കത്തിനിടയാക്കിയ സാഹചര്യം ജനപ്രതിനിധികള്‍ ചൂണ്ടിക്കാണിച്ചപ്പോഴാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വരള്‍ച്ചാവേളയില്‍ അവയുടെ ഉപയോഗം പരിഗണിക്കേണ്ടതുണ്ടെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
മഴക്കെടുതി അവലോകന യോഗത്തിന് ശേഷം കഞ്ചിക്കോട് അപ്—നാഘര്‍ ദുരിതാശ്വാസ ക്യാംപ് മന്ത്രിമാരായ ഇ ചന്ദ്രശേഖരനും എ കെ ബാലനും സന്ദര്‍ശിച്ചു. എംഎല്‍എമാരായ ഷാഫി പറമ്പില്‍, കെ വി വിജയദാസ്, ജില്ലാ കലക്ടര്‍ ഡി ബാലമുരളി, എഡിഎം ടി വിജയന്‍ ഒപ്പമുണ്ടായിരുന്നു. തുടര്‍ന്ന് എടത്തറ ദുരന്തബാധിത പ്രദേശങ്ങളും മണ്ണാര്‍ക്കാട് കോട്ടോപ്പാടം കരടിയോട് ഉരുള്‍പൊട്ടല്‍ മേഖലയിലും റവന്യു മന്ത്രി സന്ദര്‍ശിച്ചു.

Next Story

RELATED STORIES

Share it