പ്രളയം പഠിപ്പിച്ചത് മനുഷ്യസ്‌നേഹമാണ് എല്ലാത്തിലും വലുതെന്ന പാഠം

തിരുവനന്തപുരം: മനുഷ്യസ്‌നേഹമാണ് എല്ലാത്തിലും വലുതെന്ന പാഠമാണ് പ്രളയകാലം പഠിപ്പിച്ചതെന്ന് മന്ത്രി കെ കെ ശൈലജ. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത മല്‍സ്യത്തൊഴിലാളികള്‍ക്ക് ആയുഷ് വകുപ്പിന്റെ ആദരവ് അര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പ്രളയ ദുരന്തത്തില്‍ മല്‍സ്യത്തൊഴിലാളി വിഭാഗങ്ങള്‍ സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനമാണു നടത്തിയത്. മല്‍സ്യത്തൊഴിലാളികള്‍ കേരളത്തിന്റെ കാവലാളുകളാണെന്ന് ഈ നാളുകളില്‍ തെളിയിക്കപ്പെട്ടു. തീരമേഖലയ്ക്കായി ആരോഗ്യവകുപ്പ് പ്രത്യേക പദ്ധതികള്‍ പരിഗണിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ആയുഷ് സെക്രട്ടറി കേശവേന്ദ്രകുമാര്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ മേടയില്‍ വിക്രമന്‍, ഭാരതീയ ചികില്‍സാവകുപ്പ് ഡയറക്ടര്‍ ഡോ. അനിതാ ജേക്കബ്, ഹോമിയോപ്പതി ഡയറക്ടര്‍ ഡോ. കെ ജമുന, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. സി ഉഷാകുമാരി, ഗവ. ഹോമിയോ കോളജ് പിസിഒ ഡോ. സുനില്‍രാജ്, ഔഷധി എംഡി കെ വി ഉത്തമന്‍, ഹോംകോ എംഡി ഡോ. ജോയി, ഡോ. എം സുഭാഷ്, സെന്റ് തോമസ് പള്ളി വികാരി ഫാ. യേശുദാസന്‍ മത്യാസ്, ഡോ. ആര്‍ ജയനാരായണന്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it