Flash News

പ്രഭാത് പട്‌നായിക്കിന്റെയും ഉത് സ പട്‌നായിക്കിന്റെയും ഓഫീസ് ജെഎന്‍യു അധികൃതര്‍ അടച്ചുപൂട്ടി

പ്രഭാത് പട്‌നായിക്കിന്റെയും ഉത് സ പട്‌നായിക്കിന്റെയും ഓഫീസ് ജെഎന്‍യു അധികൃതര്‍ അടച്ചുപൂട്ടി
X
ന്യൂഡല്‍ഹി:രാജ്യാന്തര പ്രശസ്തിയാര്‍ജ്ജിച്ച മാര്‍ക്‌സിയന്‍ സാമ്പത്തിക വിദഗ്ധരായ പ്രഭാത് പട്‌നായികിന്റേയും ഉത്‌സ പട്‌നായികിന്റേയും ഓഫീസ് ജെ.എന്‍.യു അധികൃതര്‍ അടച്ചുപൂട്ടി. ഇന്നലെ ഉച്ചയോടെയാണ് ഓഫീസ് അടച്ചു പൂട്ടിയതായി വിദ്യാര്‍ഥികളുടെ ശ്രദ്ധയില്‍ പെട്ടത്. നാല്‍പ്പത് വര്‍ഷത്തോളം ഇരുവരും പ്രവര്‍ത്തിച്ചിരുന്ന സോഷ്യല്‍ സയന്‍സ് സ്‌കൂളില്‍ കെട്ടിടത്തിലെ മൂന്നാം നിലയിലെ ഓഫീസാണ് ഇപ്പോള്‍ അടച്ച് പൂട്ടിയിരിക്കുന്നത്. അഞ്ച് വര്‍ഷകാലത്തോളം കേരളാ ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാനായി പ്രവര്‍ത്തിച്ചയാളാണ് പ്രഭാത് പട്‌നായിക്. രാജ്യാന്തരപ്രശ്‌സ്തരായ പട്‌നായക് ദമ്പതികള്‍ രാജ്യത്തെ മുതിര്‍ന്ന ഇടത് ചിന്തകര്‍ കൂടിയാണ്.



ഒരു മാസം മുമ്പ് വിരമിച്ച എല്ലാ അധ്യാപകരുടേയും ഓഫീസ് അടച്ച് പൂട്ടാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും, 'എമിരറ്റസ്' പദവി നേടിയ പ്രഭാത് പട്‌നായികിന്റേയും ഉത്‌സ പട്‌നായികിന്റേയും ഓഫീസ് അടച്ച് പൂട്ടുന്ന കാര്യം വ്യക്തമാക്കിയിരുന്നില്ല. അക്കാദമിക് രംഗത്ത് രാജ്യാന്തര തലത്തില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കുന്ന പണ്ഡിതര്‍ക്ക് ബഹുമാന സൂചകമായി നല്‍കുന്ന പദവിയാണ് എമിരിറ്റസ്. വിരമിക്കലിനു ശേഷവും വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും അധ്യാപകര്‍ക്കും ഇവരുടെ സേവനം ഉപയോഗപ്പെടുത്താനുള്ള അവസരമൊരുക്കാനാണിത്. ഈ പദവിയിലുള്ള അധ്യാപകര്‍ ഓഫീസ് ഒഴിയേണ്ടതുണ്ടോ എന്നതില്‍ വ്യക്തത തേടി ഉത്സ പട്‌നായിക് ജെ.എന്‍.യു അധികൃതര്‍ക്ക് കത്തെഴുതിയതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ അധികൃതരുടെ ഭാഗത്ത് നിന്ന് മറുപടി ഒന്നും ലഭിച്ചിരുന്നില്ല.
Next Story

RELATED STORIES

Share it