World

പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിലെത്തി

ബെയ്ജിങ്: രണ്ടു ദിവസത്തെ അനൗദ്യോഗിക ചര്‍ച്ചയ്ക്കായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിലെത്തി. വുഹാനില്‍ വച്ചാണ് മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പെങുമായി കൂടിക്കാഴ്ച നടത്തുക. ദോക്‌ലാം അടക്കമുള്ള വിഷയങ്ങളില്‍ ഇരു നേതാക്കളും ചര്‍ച്ച നടത്തും. ഇന്ത്യ-ചൈന ബന്ധത്തിലെ പുരോഗതി ഇരു രാജ്യങ്ങളും തമ്മില്‍ വിശദമായി ചര്‍ച്ച നടത്തുമെന്നു മോദി അറിയിച്ചു. ഇന്നാണ് ചര്‍ച്ച ആരംഭിക്കുക. ദോക്‌ലാം കൂടാതെ ജയ്‌ശെ മുഹമ്മദ് മേധാവി മസൂദ് അസ്ഹറിനെ വിട്ടുകിട്ടല്‍, ചൈന-പാക് സാമ്പത്തിക ഇടനാഴി, ആണവ വിതരണ സഖ്യത്തിലെ ഇന്ത്യയുടെ അംഗത്വം എന്നീ വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ അഭിപ്രായഭിന്നത നിലനില്‍ക്കുന്നുണ്ട്.
Next Story

RELATED STORIES

Share it