Flash News

പ്രധാനമന്ത്രിയുടെ ചതുര്‍രാഷ്ട്ര പര്യടനം ഇന്ന് തുടങ്ങും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചതുര്‍രാഷ്ട്ര പര്യടനം ഇന്ന് തുടങ്ങും. ജര്‍മനി, സ്‌പെയിന്‍, റഷ്യ, ഫ്രാന്‍സ് എന്നീ രാഷ്ട്രങ്ങളാണ് സന്ദര്‍ശിക്കുന്നത്. സന്ദര്‍ശനത്തിന്റെ ആദ്യപാദത്തില്‍ ജര്‍മനിയിലെത്തുന്ന മോദി ചാന്‍സലര്‍ ആന്‍ഗല മെര്‍ക്കലുമായി കൂടിക്കാഴ്ച നടത്തും. ജര്‍മന്‍ പ്രധാനമന്ത്രി ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെന്‍മിയറിനെയും അദ്ദേഹം സന്ദര്‍ശിക്കും.  വാണിജ്യം, നിക്ഷേപം, സുരക്ഷ, ഭീകരതാവിരുദ്ധ നടപടി തുടങ്ങിയവയായിരിക്കും ചര്‍ച്ചാ വിഷയങ്ങള്‍. ചൊവ്വാഴ്ച പ്രധാനമന്ത്രി സ്‌പെയിനിലേക്ക് പോവും. സ്‌പെയിനില്‍നിന്നു റഷ്യയിലെത്തുന്ന അദ്ദേഹം സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ ചേരുന്ന 18ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കും. സന്ദര്‍ശനത്തിന്റെ അന്ത്യപാദത്തിലാണ് അദ്ദേഹം ഫ്രാന്‍സിലെത്തുക. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി മോദി കൂടിക്കാഴ്ച നടത്തും.
Next Story

RELATED STORIES

Share it