Flash News

പ്രധാനമന്ത്രിപദം രാജിവെക്കുമെന്ന് ആര്‍എസ്എസിന് മോദിയുടെ ഭീഷണി

പ്രധാനമന്ത്രിപദം രാജിവെക്കുമെന്ന് ആര്‍എസ്എസിന് മോദിയുടെ ഭീഷണി
X
modi

ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാരിനെ വിടാതെ പിന്തുടരുന്ന വിവാദങ്ങള്‍ക്കെതിരെ രാജി ഭീഷണിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ആര്‍എസ്എസ് നേതാക്കള്‍ ഇനിയും വിവാദപ്രസ്താവനകള്‍ തുടരുകയാണെങ്കില്‍ താന്‍ പ്രധാനമന്ത്രിപദം രാജിവെക്കുമെന്നാണ് മോദിയുടെ ഭീഷണി.രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്ന ബിജെപി സര്‍ക്കാരിനെ അധികാരത്തിലേറിയ നാള്‍ മുതല്‍ തുടരുന്ന വിവാദങ്ങളെ തുടര്‍ന്നാണ് പ്രധാനമന്ത്രി രാജിക്കാര്യം ഉന്നയിച്ചതെന്നാണ് സൂചന.നിരന്തരം വിവാദ പ്രസ്താവനകള്‍ നടത്തി ചിലര്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കുകയാണെന്ന് കുറ്റപ്പെടുത്തിയ നരേന്ദ്രമോദി തനിയ്ക്ക ഈ സ്ഥാനത്ത് തുടരണമെന്ന് അത്യാഗ്രഹമില്ലെന്നും പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആര്‍എസ്എസ് നേതാക്കളുടെ വിവാദപ്രസ്താവനകള്‍ കാരണം പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും കനത്ത പ്രതിഷേധം നേരിടുന്ന സാഹചര്യത്തിലാണ് മോദി ആര്‍എസ്എസ് നേതാക്കളുടെ യോഗം വിളിച്ചുകൂട്ടി തന്റെ നിരാശ അറിയച്ചതെന്നാണ് റിപ്പോര്‍ട്ട്.
Next Story

RELATED STORIES

Share it