Flash News

പ്രധാനമന്ത്രിക്ക് എതിരായ വധഭീഷണി അന്വേഷിക്കണം: കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ മാവോവാദികള്‍ പദ്ധതിയിടുന്നെന്ന പോലിസ് വാദത്തിന്മേല്‍ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ്. ഇത് രാഷ്ട്രീയവല്‍ക്കരിക്കുന്നതിനു പകരം ഗൗരവതരമായി അന്വേഷിക്കുകയാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പറഞ്ഞു.
പ്രധാനമന്ത്രിയെ വധിക്കുമെന്ന തരത്തിലുള്ള ഭീഷണിയോ സംശയമോ അപവാദ പ്രചാരണങ്ങള്‍ മാത്രമായാലും ഗൗരവതരമായി ഇതിനെ എടുക്കണം.
അന്വേഷണം നടത്തി നടപടി കൈക്കൊള്ളണമെന്നും ഖേര പറഞ്ഞു.
ഭീമ കൊറെഗാവ് കലാപവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം അഞ്ചു സാമൂഹികപ്രവര്‍ത്തകരെ പൂനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.
രാജീവ് ഗാന്ധി വധത്തിനു സമാനമായി മോദിയെ കൊല്ലാന്‍ മാവോവാദികള്‍ പദ്ധതിയിടുന്നെന്ന കത്ത് ഇവരിലൊരാളുടെ വീട്ടില്‍ നിന്നും കണ്ടെത്തിയതായി പോലിസ് കോടതിയില്‍ ആരോപിച്ചിരുന്നു.
Next Story

RELATED STORIES

Share it