പ്രത്യുഷയുടെ മരണം: രാഹുലിനെതിരായ ഹരജി തള്ളി

ന്യൂഡല്‍ഹി: നടി പ്രത്യുഷ ബാനര്‍ജി ആത്മഹത്യാ കേസിലെ പ്രതി രാഹുല്‍ രാജ് സിങിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാതാവ് സോമ ബാനര്‍ജി നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി. ബാലികാ വധു സീരിയല്‍ നടി പ്രത്യുഷയുടെ മരണത്തില്‍ രാഹുല്‍ രാജിനെതിരേ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിരുന്നു.
രാഹുലിനെതിരേ കൊലപാതകക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ടുള്ള മാതാവിന്റെ ഹരജിയാണ് ജ. പി സി ഘോഷ്, അമിതാവ് റോയ് എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ മാത്രമേ കൊലപാതകക്കുറ്റം സ്ഥിരീകരിക്കാനാവൂ എന്നു നിരീക്ഷിച്ച കോടതി മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് മഹാരാഷ്ട്ര പോലിസ് ഹരജി ഫയല്‍ ചെയ്തിട്ടുണ്ടോ എന്നും ആരാഞ്ഞു.
Next Story

RELATED STORIES

Share it