wayanad local

പ്രതിഷേധം; സുല്‍ത്താന്‍ ബത്തേരി മാര്‍ക്കറ്റ് ലേലം മാറ്റിവച്ചു

സുല്‍ത്താന്‍ ബത്തേരി: ചുങ്കത്തെ അത്യാധുനിക മല്‍സ്യമാര്‍ക്കറ്റ് ലേലം പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിവച്ചു. ടൗണിലെ ഒരുവിഭാഗം മല്‍സ്യത്തൊഴിലാളികളും കച്ചവടക്കാരും, തങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന ആവശ്യമുയര്‍ത്തി പ്രതിഷേധിച്ചതോടെയാണ് ലേല നടപടികള്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിയത്.
കൂട്ടായി ചര്‍ച്ച ചെയ്തു പ്രശ്‌നങ്ങളില്‍ തീരുമാനമായതിനു ശേഷമായിരിക്കും ലേലം നടക്കുക. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം മാര്‍ക്കറ്റ് ലേലം ചെയ്യാനായി നഗരസഭാ സെക്രട്ടറിയും ജീവനക്കാരും കഴിഞ്ഞ ദിവസം സ്ഥലത്തെത്തി. ലേലംകൊള്ളാന്‍ നിരവധി ആളുകളുമെത്തിയിരുന്നു. എന്നാല്‍, പതിറ്റാണ്ടുകളായി അസംപ്ഷന്‍ ജങ്ഷനു സമീപത്തെ മാര്‍ക്കറ്റില്‍ വ്യാപാരം നടത്തിയിരുന്ന തൊഴിലാളികള്‍ പ്ലക്കാര്‍ഡുകളുമായി സ്ഥലത്ത് തടിച്ചുകൂടി. തങ്ങളെ പുനരധിവസിപ്പിക്കണമെന്നും ലേലനടപടികളില്‍ മുന്‍ഗണന നല്‍കണമെന്നുമായിരുന്നു ആവശ്യം.
ഇതോടെ സ്ഥലത്തെത്തിയ നഗരസഭാ ചെയര്‍മാന്‍ സി കെ സഹദേവന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ലേല നടപടികള്‍ മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു.
Next Story

RELATED STORIES

Share it