പ്രതിരോധ മരുന്നു ലഭിക്കാത്ത കുട്ടികള്‍: മലപ്പുറം കാസര്‍കോട് പട്ടികയില്‍

ന്യൂഡല്‍ഹി: രാജ്യത്ത് പൂര്‍ണമായോ, ഭാഗികമായോ പ്രതിരോധ മരുന്നുകള്‍ ലഭിക്കാത്ത കുട്ടികള്‍ വസിക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് മലപ്പുറവും കാസര്‍കോടും. 2020 ഓടെ സമ്പൂര്‍ണ രോഗപ്രതിരോധശേഷി കൈവരിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ പൂര്‍ണമായോ, ഭാഗികമായോ പ്രതിരോധമരുന്നുകള്‍ ലഭിക്കാത്ത കുട്ടികള്‍ വസിക്കുന്ന 201 നഗരങ്ങള്‍ നിര്‍ണയിച്ചിട്ടുണ്ട്.
2015 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ സര്‍ക്കാര്‍ നാലാഴ്ച നീണ്ടുനിന്ന തീവ്ര രോഗപ്രതിരോധ യജ്ഞമായ ഇന്ദ്രധനുഷ് പദ്ധതിയുടെ ഭാഗമായാണ് നഗരങ്ങളുടെ പട്ടിക തയ്യാറാക്കിയത്. ഇന്ദ്രധനുഷ് ദൗത്യത്തിലൂടെ 75 ലക്ഷം കുട്ടികള്‍ക്കും 20 ലക്ഷം ഗര്‍ഭിണികള്‍ക്കും പ്രതിരോധ കുത്തിവയ്പുകള്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡ രാജ്യസഭയെ അറിയിച്ചു. 2015 നവംബറിലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ സാര്‍വത്രിക രോഗപ്രതിരോധ നിരക്ക് 85.7 ശതമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it