kozhikode local

പ്രതിരോധത്തില്‍ പങ്കാളിയാവാന്‍ തൃശൂരില്‍ നിന്ന് ഒരു കുടുംബമെത്തി

പേരാമ്പ്ര: പേരാമ്പ്രയേയും പരിസര പ്രദേശങ്ങളേയും പിടിച്ച് കുലുക്കിയ നിപ വൈറസിനെതിരേ പ്രതിരോധ പ്രവര്‍ത്തനം നടത്താന്‍ തൃശൂരില്‍ നിന്ന് ഒരു കുടുംബമെത്തി. സല്‍ സബീര്‍ ഗ്രീന്‍ സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍ കിരാലൂരിലെ സൈനബ, ഭര്‍ത്താവും പരിസ്ഥിതി പ്രവര്‍ത്തകനുമായ പി ടി എം ഹുസൈന്‍, മക്കളായ അഥീന സുന്ദര്‍, ഫൈഖ് സെയ്ദ്, അജീഷ, എന്നിവരാണ് ലഘുലേഖയുമായി പേരാമ്പ്രയിലെത്തിയത്.
ദയ പാലിയേറ്റീവ് ക്ലിനിക്കിലെത്തിയ ഇവര്‍ നിലവിലുള്ള അവസ്ഥ ചോദിച്ചു മനസ്സിലാക്കി. സാമൂഹിക പ്രവര്‍ത്തകനായ സമദ് പയ്യോളിയും ഒപ്പമുണ്ടായിരുന്നു. ചങ്ങരോത്ത്, കുറ്റിയാടി, നാദാപുരം മേഖലകളിലും ഇവര്‍ സന്ദര്‍ശനം നടത്തി.
Next Story

RELATED STORIES

Share it