പ്രതിഭയുടെ കുടുംബത്തിന് ഏഴുലക്ഷം രൂപ ധനസഹായം

ചെന്നൈ: ദേശീയ യോഗ്യതാ പ്രവേശന പരീക്ഷയില്‍ (നീറ്റ്) പരാജയപ്പെട്ടതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത പ്രതിഭ എന്ന പെണ്‍കുട്ടിയുടെ കുടുംബത്തിന് ഏഴു ലക്ഷം ധനസഹായം നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി കെ പളനിസ്വാമി തമിഴ്‌നാട് നിയമസഭയെ അറിയിച്ചു. പ്രതിഭയുടെ വേര്‍പാടില്‍ തമിഴ്‌നാട് മുഖ്യമന്ത്രി അനുശോചിച്ചു.
19 വയസ്സുകാരിയായ പ്രതിഭ തമിഴ്‌നാട് വില്ലുപുരം സ്വദേശിനിയാണ്.‘ഇത്തരം ആപല്‍ക്കരമായ നടപടികള്‍ക്കു വിദ്യാര്‍ഥികള്‍ തുനിയരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിഭയുടെ കുടുംബാംഗങ്ങളിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനുള്ള സാധുതകള്‍ പരിശോധിക്കണമെന്നു പ്രതിപക്ഷ നേതാവും ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റുമായ എം കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു. നീറ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പ്രതിഭ തിങ്കളാഴ്ചയാണ് ആത്മഹത്യ ചെയ്തത്.
Next Story

RELATED STORIES

Share it