malappuram local

പ്രതിഭകളെ പ്രോല്‍സാഹിപ്പിക്കാന്‍ പദ്ധതികള്‍ നടപ്പാക്കും: വിസി

തേഞ്ഞിപ്പലം: രാഷ്ട്രത്തിനായി മികച്ച കായികതാരങ്ങളേയും ശാസ്ത്രജ്ഞരേയും വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ബഹുമുഖ പരിശീലന പരിപാടികള്‍ കാലിക്കറ്റ് സര്‍വകലാശാല നടപ്പാക്കുമെന്ന് വിസി ഡോ. കെ മുഹമ്മദ് ബഷീര്‍.
സ്‌കൂള്‍ വിദ്യാര്‍ഥികളിലെ കായിക പ്രതിഭകളെ കണ്ടെത്തി വളര്‍ത്തുന്നതിനായി സര്‍വകലാശാല നടത്തിയ ഒന്നരമാസത്തെ അവധിക്കാല പരിശീലന ക്യാംപിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ മികച്ച ശാസ്ത്രജ്ഞരുമായി സംവദിക്കുന്നതിന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കുന്നതിനായി ഫിസിക്‌സ് പഠനവകുപ്പില്‍ ശാസ്ത്രക്യാംപും, സമഗ്ര വ്യക്തിത്വ വികസനം ലക്ഷ്യമാക്കി ലൈഫ്‌ലോങ് ലേണിങ് പഠനവകുപ്പില്‍ അഞ്ച് ദിവസത്തെ ബ്രിഡ്ജ് കോഴ്‌സും അവധിക്കാലത്ത് സംഘടിപ്പിച്ചു. സര്‍വകലാശാല ജനങ്ങളിലേക്ക് എന്ന സുവര്‍ണ ജൂബിലി സമീപനത്തിന് അനുസൃതമായാണ് ഇത്തരം കാംപുകള്‍ ആവിഷ്‌കരിച്ചത്. ചടങ്ങില്‍ പ്രോ വൈസ് ചാന്‍സലര്‍ ഡോ.പി മോഹന്‍ അധ്യക്ഷനായിരുന്നു. സിന്റിക്കേറ്റ് അംഗം കെ കെ ഹനീഫ, കായിക പഠനവകുപ്പ് മേധാവി ഡോ.വി പി സക്കീര്‍ ഹുസയ്ന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.കെ പി മനോജ് സംസാരിച്ചു.
Next Story

RELATED STORIES

Share it