Flash News

പ്രതിപക്ഷവുമായി ചര്‍ച്ച നടത്തുമെന്ന് അമിത്ഷാ



ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതിനു മുമ്പ് പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത്ഷാ. എന്നാല്‍, ഇക്കാര്യത്തില്‍ പ്രതിപക്ഷവുമായി ചേര്‍ന്ന് സമവായത്തിലെത്തുമോ എന്ന ചോദ്യത്തില്‍നിന്നു അദ്ദേഹം ഒഴിഞ്ഞുമാറി. ബിജെപി നയിക്കുന്ന എന്‍ഡിഎ ഹിന്ദുത്വ ആഭിമുഖ്യമുള്ള ഒരാളെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കുന്നുവെങ്കില്‍ മതനിരപേക്ഷ സ്ഥാനാര്‍ഥിയെ നിര്‍ത്താനാണ് സംയുക്ത പ്രതിപക്ഷത്തിന്റെ നീക്കം. രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള ഇലക്ടറല്‍ കോളജ് എന്‍ഡിഎ—ക്ക് അനുകൂലമാണ്. അതിനാല്‍, പ്രതിപക്ഷ നിലപാടിനോട് എന്‍ഡിഎ യോജിക്കാനിടയില്ല. രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ആരെയൊക്കെയാണ് പരിഗണിക്കുന്നതെന്ന് വെളിപ്പെടുത്താന്‍ അമിത്്ഷാ വിസമ്മതിച്ചു. ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പിടിഐക്ക് അനുവദിച്ച അഭിമുഖത്തിലാണ് അമിത്ഷാ ഇക്കാര്യം പറഞ്ഞത്.ആന്ധ്രാപ്രദേശിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്‍ഡിഎ—ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തെലങ്കാനയിലെ ടിആര്‍എസും എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കുമെന്ന് സൂചിപ്പിച്ചിട്ടുണ്ട്. അണ്ണാഡിഎംകെ ഇരുവിഭാഗങ്ങളുടെ പിന്തുണയും ബിജെപി പ്രതീക്ഷിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it