Kollam Local

പ്രതികരിച്ച യുവാക്കള്‍ക്ക് നേരെ സിപിഎം ആക്രമണം

അഞ്ചല്‍ : വെഞ്ചേമ്പിലെ മാര്‍ക്കറ്റ് സ്റ്റാള്‍ അറവു ശാലയാക്കുകയും അതിലെ മാലിന്യങ്ങള്‍ തൊട്ടടുത്ത തോട്ടില്‍ നിക്ഷേപിക്കുകയും ചെയ്തതിനെതിരേ പോസ്റ്റര്‍ പ്രചാരണം നടത്തിയ പ്രദേശത്തെ എസ്ഡിപിഐ  പ്രവര്‍ത്തകരെ സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബിനുവും സഹോദരങ്ങളും സിപിഎം പ്രവര്‍ത്തകരും ചേര്‍ന്നു മര്‍ദിച്ചു.
ഇരുമ്പ് വടി കൊണ്ടേറ്റ അടിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ റെജി (27)യ്ക്ക്് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അഷ്‌കര്‍ (32) എന്ന യുവാവിനും പരിക്കേറ്റു.
ഇരുവരും പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി. പഞ്ചായത്തിന്റെ സ്റ്റാളില്‍ അനധികൃതമായി അറവുശാല നടത്തുകയും മാലിന്യം നാട്ടുകാരുടെ പ്രധാന ജല സ്രോതസ്സായ തോട്ടിലേക്ക് ഒഴുക്കുകയും ചെയ്തിട്ടും നാട്ടുകാര്‍ നിരവധി തവണ പരാതിപ്പെട്ടിട്ടും അധികാരികള്‍ നടപടി സ്വീകരികാത്തിരിക്കുകയും പരാതിപ്പെട്ടവര്‍ക്കെതിരേ ഭീഷണി ഉയര്‍ത്തുകയും ചെയ്ത സാഹചര്യത്തിലാണ് എസ്ഡിപിഐ പോസ്റ്റര്‍ പ്രചാരണവുമായി പ്രതിഷേധത്തിന്  തുടക്കം കുറിച്ചത്. പോസ്റ്റര്‍ പതിക്കവേ  ബിനുവിന്റെ സഹോദരങ്ങളായ നവാസിന്റെയും ഷിബുവിന്റെയും നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു.
പ്രദേശത്തു പോലിസ് ക്യാംപ് ചെയ്യുന്നുണ്ട്. സംഭവത്തില്‍ പുനലൂര്‍ പോലിസ് കേസ് എടുത്തു.
Next Story

RELATED STORIES

Share it