Second edit

പ്രതാപത്തിനു ക്ഷീണം

ഡയനാമൈറ്റ് കണ്ടുപിടിച്ച ആല്‍ഫ്രഡ് നൊബേല്‍ അതിന്റെ കുറ്റബോധംകൊണ്ടാണ് ഇന്നത്തെ നിരക്കില്‍ ഏതാണ്ട് 250 കോടി രൂപ വരുന്ന 31 ദശലക്ഷം സ്വീഡിഷ് ക്രോണര്‍ തന്റെ പേരില്‍ സമ്മാനം നല്‍കാന്‍ നീക്കിവച്ചത്. ഇന്നും ശാസ്ത്രം, സാഹിത്യം, ധനശാസ്ത്രം തുടങ്ങിയ പല മേഖലകളിലും നൊബേല്‍ തന്നെയാണ് ഒന്നാംസ്ഥാനത്തുള്ളത്.
എന്നാല്‍, ഇപ്പോള്‍ ഏതാണ്ട് 350 കോടി രൂപ ആസ്തിയുണ്ടെങ്കിലും സമ്മാനത്തുക വേണ്ടത്ര ആകര്‍ഷകമല്ലാതായിവരുകയാണ്. എട്ടു ദശലക്ഷം ക്രോണറാണ് സമ്മാനത്തുക (ഏതാണ്ട് ആറരക്കോടി രൂപ). അത് ഇപ്പോഴത്തെ നിലയ്ക്ക് ഒരു യൂനിവേഴ്‌സിറ്റി പ്രഫസറുടെ വാര്‍ഷിക ശമ്പളത്തിന്റെ പത്തിരട്ടി വരുമെങ്കിലും മറ്റു ചില സമ്മാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ചെറുതാണ്. ബ്രേക്ത്രൂ, ക്വീന്‍ എലിസബത്ത് തുടങ്ങിയ സമ്മാനങ്ങള്‍ വലിയ തുകയാണു നല്‍കുന്നത്. ഗൂഗ്ള്‍, ഫേസ്ബുക്ക് ഉടമകളും മറ്റു ചിലരും കൂടി ശാസ്ത്രത്തിലെ മൗലിക ഗവേഷണത്തിനു നല്‍കുന്ന ബ്രേക്ത്രൂ സമ്മാനം ഒരാള്‍ക്ക് 19.5 കോടി രൂപയാണ്. എന്‍ജിനീയറിങ് മേഖലയിലുള്ള ക്വീന്‍ എലിസബത്ത് സമ്മാനം ഒരാള്‍ക്ക് 6.5 കോടി രൂപ.
ഇതുകൊണ്ടൊക്കെ നൊബേലിന്റെ പ്രതാപത്തിന് ഇടിവു പറ്റുന്നതായി നൊബേല്‍ ഫൗണ്ടേഷന്‍ വാര്‍ഷിക റിപോര്‍ട്ടില്‍ തന്നെ സൂചിപ്പിക്കുന്നു. അതിനാല്‍ സമ്മാനത്തിന്റെ പെരുമ കുറയാതിരിക്കാനാണ് ഫൗണ്ടേഷന്‍ ശ്രമിക്കുന്നത്. അതോടൊപ്പം ഏതിനത്തിലൊക്കെ സമ്മാനം നല്‍കണം എന്ന കാര്യത്തില്‍ തര്‍ക്കങ്ങള്‍ ഉയരുന്നുണ്ട്. ധനശാസ്ത്രമാണ് ഏറ്റവും അവസാനം സമ്മാനത്തിനു പരിഗണിക്കുന്നതിന് ഉള്‍പ്പെടുത്തിയ വിഷയം. അതില്‍ തന്നെ ഫൗണ്ടേഷനിലെ യാഥാസ്ഥിതികര്‍ക്ക് വിയോജിപ്പുണ്ടായിരുന്നു.
Next Story

RELATED STORIES

Share it