ernakulam local

പ്രകൃതിയെ അതിന്റെ വഴിക്ക് വിടുന്നതാണ് നല്ലത് : ഡോ. ബാജു ജോര്‍ജ്‌



കൊച്ചി: പ്രകൃതിയെ അതിന്റെ വഴിക്ക് വിടുന്നതാണ് ഏറ്റവും നല്ല ലാന്‍ഡ്‌സ്‌കേപ്പിങ്ങെന്ന് കൊച്ചി സ്മാര്‍ട്ട്‌സിറ്റി സിഇഒ ഡോ. ബാജു ജോര്‍ജ് പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്മാര്‍ട്ട്‌സിറ്റിയില്‍ നിര്‍മാണത്തിലുള്ള രാജ്യത്തെ ഏറ്റവും വലിയ ഐടി മന്ദിരങ്ങളിലൊന്നായ സാന്‍ഡ്‌സ് ഇന്‍ഫ്രാബില്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2005ല്‍ സ്മാര്‍ട്ട്‌സിറ്റി പദ്ധതിയുടെ ചര്‍ച്ചകള്‍ നടക്കുന്നവേളയില്‍ പദ്ധതിപ്രദേശം സന്ദര്‍ശിച്ച സ്മാര്‍ട്ട്‌സിറ്റി പ്രമോട്ടറായ ദുബായ് ഹോള്‍ഡിങിന്റെ അന്നത്തെ തലവന്‍ അഹമ്മദ് ബിന്‍ ബ്യാത് നിഷ്‌കര്‍ഷിച്ചത് പ്രകൃതിയെ പരമാവധി സംരക്ഷിച്ചുകൊണ്ട് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാണെന്നും അദ്ദേഹം പറഞ്ഞു. ദിനാചരണത്തിന്റെ ഭാഗമായി ഡോ. ബാജു ജോര്‍ജും സാന്‍ഡ്‌സ് ഇന്‍ഫ്രാബില്‍ഡ് എംഡി ഷാരൂണ്‍ ഷംസുദ്ദീനും ചേര്‍ന്ന് പദ്ധതി പ്രദേശത്ത് വൃക്ഷത്തൈ നട്ടു. സാന്‍ഡ്‌സ് ഇന്‍ഫ്രാബില്‍ഡിന്റെ 12.74 ഏക്കര്‍ പദ്ധതി പ്രദേശത്ത് നിര്‍മാണത്തിനായി വെട്ടുന്ന ഓരോ വൃക്ഷത്തിന് പകരം 20 വൃക്ഷത്തൈകള്‍ നട്ട് സംരക്ഷിക്കുന്നുണ്ടെന്ന് ഷാരൂണ്‍ ഷംസുദ്ദീന്‍ പറഞ്ഞു.  സാന്‍ഡ്‌സ് ഇന്‍ഫ്രാബില്‍ഡ് പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ ഷബാബ് ഷംസുദ്ദീന്‍, സൊസൈറ്റി ഫോര്‍ റീഹാബിലിറ്റേഷന്‍ ഓഫ് ദ വിശ്വലി ചാലഞ്ചഡ് (എസ്ആര്‍വിസി) പ്രോജക്ട് ഹെഡ് എം.സി. റോയി, സാന്‍ഡസ് ഇന്‍ഫ്രാബില്‍ഡിന്റെ പദ്ധതി നടത്തിപ്പുകാരായ സിബിആര്‍ഇയുടെ ജനറല്‍ മാനേജര്‍ ഹരികൃഷ്ണന്‍ നായര്‍ ചടങ്ങില്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it