Kottayam Local

പ്രകൃതിയുടെ സന്തുലനാവസ്ഥ നിലനിര്‍ത്തുന്ന ഗവേഷണമാണ് ആവശ്യം: മന്ത്രി

കോട്ടയം: പ്രകൃതിയുടെ സംതുലനാവസ്ഥ നിലനിര്‍ത്താനുതകുന്ന ഗവേഷണമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന് വിദ്യാഭ്യാസമന്ത്രി പ്രഫ. സി രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു.എംജി സര്‍വകലാശാലാ ഇന്റര്‍നാഷനല്‍ യൂനിറ്റ് ഓണ്‍ മാക്രോ മോളിക്യുലാര്‍ ആന്റ് എന്‍ജിനീയറിങ് സംഘടിപ്പിച്ച ത്രിദിന അന്തര്‍ദേശീയ സ്‌പെക്‌ട്രോസ്‌കോപ്പി ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തൊഴിലില്ലായ്മയ്ക്ക് പരിഹാരമാകുന്ന സാങ്കേതികവിദ്യയും ഗവേഷണവുമാണ് ഇന്നിന്റെ ആവശ്യമെന്ന് നൂറിലധികം പ്രശസ്ത ശാസ്ത്രജ്ഞരും പങ്കെടുത്ത സദസിനെ മന്ത്രി ഓര്‍മിപ്പിച്ചു. സ്‌കൂള്‍ ഓഫ് പ്യുവര്‍ ആന്റ് അപ്ലൈഡ് ഫിസിക്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഫറന്‍സ് ചെയര്‍മാനും പ്രോവൈസ് ചാന്‍സലറുമായ പ്രൊഫ. സാബു തോമസ് ആമുഖ പ്രഭാഷണം നടത്തി. അമേരിക്കന്‍ ശാസ്ത്രജ്ഞരായ പ്രൊഫ. റിച്ചാര്‍ഡ് ജെ സ്‌പൊന്റാക്കിനെയും പ്രൊഫ. ഉമ്മന്‍ കെ വര്‍ഗീസിനെയും ചടങ്ങില്‍ ആദരിച്ചു. സെന്റര്‍ ഡയറക്ടര്‍ ഡോ. നന്ദകുമാര്‍ കളരിക്കല്‍,  ഡോ. ജിയ ജോസ്  പങ്കെടുത്തു.  ത്രിദിന ശില്‍പശാലയില്‍ സ്‌പെക്‌ട്രോസ്‌കോപ്പിയുടെ നൂതനസാധ്യതകളെ ശാസ്ത്രസമൂഹത്തിന് പരിചയപ്പെടുത്തുന്ന പ്രഭാഷണങ്ങളും പ്രദര്‍ശനങ്ങളും നടക്കും.
Next Story

RELATED STORIES

Share it