പോസ്റ്റ്‌മോര്‍ട്ടത്തിലെ അവ്യക്തത: മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണം-അന്വേഷണ സംഘം

കോട്ടയം: കെവിന്റെ കൊലപാതകം സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായി ഡോക്ടര്‍മാരുടെ വിദഗ്ധസംഘത്തെ ഉള്‍പ്പെടുത്തി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് അന്വേഷണ സംഘം കത്തയച്ചു.
കെവിന്‍ കൊലക്കേസിലെ അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ മുങ്ങിമരണത്തിനും മുക്കിക്കൊലയ്ക്കും തുല്യസാധ്യത നല്‍കുന്നുണ്ട്. കെവിന്റേതു മുങ്ങിമരണമെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, കെവിന്റെ ശരീരത്തിലെ മുറിവുകള്‍ അസ്വാഭാവിക മരണത്തിനുള്ള സാധ്യത നിലനിര്‍ത്തുന്നതായും റിപോര്‍ട്ടിലുണ്ട്. ഇതാണ് അന്വേഷണസംഘത്തിന്റെ സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നത്.
കെവിന്റെ ശ്വാസകോശത്തിലെയും മൃതദേഹം കണ്ടെത്തിയ ചാലിയേക്കര തോട്ടിലെയും വെള്ളം താരതമ്യം ചെയ്യുന്ന ഡയാറ്റം പരിശോധന, ശരീരത്തില്‍ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തുന്ന പരിശോധന എന്നിവയ്ക്കു ശേഷമേ അന്തിമ റിപോര്‍ട്ട് നല്‍കൂ. അതിനു മുമ്പ് മരണ കാരണം സംബന്ധിച്ച സൂചനകള്‍ ലഭിക്കുന്നതിനാണു വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ അടങ്ങുന്ന മെഡിക്കല്‍ ബോര്‍ഡിന്റെ ഉപദേശം തേടുന്നത്. വിദഗ്ധരുടെ റിപോര്‍ട്ട് അന്വേഷണത്തിന് ബലം നല്‍കുമെന്ന വിലയിരുത്തലിന്റെ ഭാഗമായാണു പോലിസ് നടപടി.
Next Story

RELATED STORIES

Share it