Flash News

പോള്‍ പോഗ്ബ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് മടങ്ങിയെത്തുന്നു



ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ പോള്‍ പോഗ്ബ പരിക്ക് ഭേദമായി ടീമിലേക്ക് മടങ്ങിയെത്തുന്നു. ഈ സീസണില്‍ മികച്ച പ്രകടനത്തോടെ മുന്നേറുന്ന യുനൈറ്റഡ് നിരയിലേക്ക് പോഗ്ബകൂടിയെത്തുമ്പോള്‍ ടീമിന്റെ ആത്മവിശ്വാസം ഇരട്ടിക്കും. ഫുട്‌ബോള്‍ ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ പോരാട്ടങ്ങള്‍ക്ക് ശേഷമുള്ള മല്‍സരങ്ങളില്‍ പോഗ്ബ യുനൈറ്റഡ് നിരയിലിറങ്ങുമെന്നാണ് വിവരം. ഫ്രാന്‍സ് ദേശീയ ടീം താരംകൂടിയായ പോഗ്ബ സപ്തംബര്‍ 12 മുതല്‍ പരിക്ക്മൂലം പുറത്താണ്. യുനൈറ്റഡിന്റെ മറ്റൊരു സൂപ്പര്‍ താരം സ്ലദാന്‍ ഇബ്രാഹിമോവിച്ചും പരിക്കിനെത്തുടര്‍ന്ന് പുറത്തിരിക്കുന്നതിനാല്‍ ആക്രമണനിരയില്‍ പോഗ്ബയുടെ സാന്നിധ്യം യുനൈറ്റഡിന് ഏറെ ആശ്വാസമാവും. നിലവില്‍ നാട്ടുകാരായ മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ എട്ട് പോയിന്റ് വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്താണ് യുനൈറ്റഡുള്ളത്.
Next Story

RELATED STORIES

Share it