പോലിസ് വീഴ്ച അന്വേഷിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: കോട്ടയത്തെ കെവിന്‍ പി ജോസഫിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പോലിസ് അനാസ്ഥയുണ്ടായെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്.
സംസ്ഥാന പോലിസ് മേധാവി വിശദമായ അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു.
മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. ഭാര്യയുടെ പരാതിയെ തുടര്‍ന്ന് കെവിനെ കണ്ടെത്താന്‍ പോലിസ് സ്വീകരിച്ച നടപടികളുടെ വിശദമായ റിപോര്‍ട്ട് വിശദീകരണത്തില്‍ ഉണ്ടാവണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. ഭാര്യ പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്നത് ഗൗരവകരമാണെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it