kozhikode local

പോലിസ് താണ്ഡവം ജനാധിപത്യത്തിന് എതിരേയുള്ള വെല്ലുവിളി : എസ്ഡിടിയു



മുക്കം: ഗെയില്‍ വാതക പൈപ്പ് ലൈനിനെതിരേ ജനാധിപത്യരീതിയില്‍ സമരം ചെയ്ത നാട്ടുകാരെ പോലിസിനെ ഉപയോഗിച്ച് തല്ലിച്ചതച്ച് സമരവീര്യം കെടുത്തി കോര്‍പറേറ്റ് ഭീമന്‍മാര്‍ക്ക് വേണ്ടി ദല്ലാള്‍പണി ചെയ്യുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ശക്തമായ വില നല്‍കേണ്ടി വരുമെന്ന് എസ്ഡിടിയു. വീര്യം കുറഞ്ഞ സ്‌ഫോടകവസ്തു സൂക്ഷിക്കണമെങ്കില്‍ പോലും 45 മീറ്റര്‍ ജനവാസകേന്ദ്രത്തില്‍ നിന്നും അകലം പ്രാപിക്കണമെന്ന് നിയമമിരിക്കെ 1250 പൗണ്ട് മര്‍ദനത്തില്‍ സംസ്ഥാനത്തിന് കുറുകെ വാതകബോംബ് 914 കിലോമീറ്റര്‍ ദൂരത്തില്‍ സാധാരണക്കാരന്റെ ഭൂമിയില്‍ കുഴിച്ചിടുന്നതിനു ഒരു സുരക്ഷാക്രമീകരണദൂര നിയമവും പാലിക്കാത്തത് ക്രൂരതയാണ്. സമാധാനപരമായി സമരം ചെയ്ത സ്ത്രീകളും കുട്ടികളുമടങ്ങുന്ന സമരക്കാരെ വീട്ടില്‍ കയറി തല്ലിച്ചതച്ച പോലിസ് നടപടിക്കെതിരേ എസ്ഡിടിയു ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് കബീര്‍ തിക്കോടി, ജില്ലാ ജന. സെക്രട്ടറി ഫിര്‍ഷാദ് കമ്പിളിപ്പറമ്പ്, ഷറഫുദ്ദീന്‍ വെള്ളയില്‍, വാഹിദ് ചെറുവറ്റ സംസാരിച്ചു.
Next Story

RELATED STORIES

Share it