kozhikode local

പോലിസ്-ഗുണ്ട-സിപിഎം കൂട്ടുകെട്ടിനെതിരേ സ്റ്റേഷനുകള്‍ക്ക് മുന്നില്‍ ജനകീയ വിചാരണ

കോഴിക്കോട്: തനിക്ക് ന്യായമെന്ന് തോന്നുന്ന കാര്യത്തില്‍ മാത്രമേ ഇടപെടുകയുള്ളൂവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഏകാധിപതിയുടെതാണെന്ന് യൂത്ത് ലീഗ് ജന.സെക്രട്ടറി പി കെ ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കോട്ടയത് പോലിസിന്റെ അനാസ്ഥമൂലം കെവിന്‍ എന്ന ദലിത് യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒന്നാംപ്രതി മുഖ്യമന്ത്രിയാണ്.
ജനങ്ങളുടെ സുരക്ഷയ്ക്ക് പ്രാധാന്യം കൊടുക്കാതെ തന്റെ സുരക്ഷക്ക് അമിത പ്രാധാന്യം നല്‍കിയത് കൊണ്ടാണ് ഈ കൊലപാതകം സംഭവിച്ചത്. പോലിസ് പീഡനത്തെ തുടര്‍ന്ന് ദലിത് യുവാവായ വിനായകന്‍ മരിച്ച സംഭവത്തില്‍ രണ്ടു പോലിസുകാര്‍ക്കൈതിരേ നടപടി സ്വീകരിച്ചിട്ടുണ്ട് എന്നാണ് അന്ന് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ആറു മാസം തികയുന്നതിന് മുമ്പെ സസ്—പെന്‍ഷനിലായ സാജന്‍, ശ്രീജിത്ത് എന്നിവരെ സര്‍വ്വീസിലേക്ക് തിരിച്ചെടുക്കുകയായിരുന്നു.
വിനായകന്റെ കുടുംബത്തിന് യാതൊരു നഷ്ടപരിഹാരവും നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇത്—വരെ തയ്യാറായിട്ടില്ല.കെവിന്‍ ജോസഫ് എന്ന യുവാവിനെ കൊലപ്പെടുത്താന്‍ മാന്നാനത്തെ ബാങ്കില്‍ ജോലി ചെയ്യുന്ന ഡിവൈഎഫ്‌ഐ നേതാവിന്റെ നേതൃത്വത്തിലാണ് ഗൂഢാലോചന നടന്നിട്ടുള്ളത്. കെവിന്‍ താമസിച്ചിരുന്ന സുഹൃത്ത് അനീഷിന്റെ വീട് കാണിച്ച് കൊടുത്തതും പ്രാദേശിക സിപിഎം നേതാവാണ്. ഇക്കാര്യവും അന്വേഷണ വിധേയമാക്കണം. പോലിസ്-ഗുണ്ടാ-സിപിഎം കൂട്ടുകെട്ടിനെതിരേ സംസ്ഥാന വ്യാപകമായി ജൂണ്‍ 2ന് പോലിസ് സ്റ്റേഷനുകള്‍ക്ക് മുമ്പില്‍ ജനകീയ വിചാരണ സംഘടിപ്പിക്കും.
നിയോജക മണ്ഡലം കമ്മറ്റികളുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ആഭ്യന്തര വകുപ്പിനെതിരേ മുസ്—ലിം യൂത്ത്‌ലീഗ് തയ്യാറാക്കിയ കുറ്റപത്രം അന്നേ ദിവസം സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it