kannur local

പോലിസ് അക്ഷയപാത്രം പദ്ധതി തുടങ്ങി

കണ്ണൂര്‍: ജനമൈത്രി പോലിസിന്റെ വിശപ്പുരഹിത, ഭിക്ഷാടന മുക്ത നഗരം പദ്ധതിയുടെ ഭാഗമായ അക്ഷയപാത്രം സൗജന്യ ഭക്ഷണ-വസ്ത്ര വിതരണത്തിന് ടൗണ്‍ സ്റ്റേഷനില്‍ തുടക്കമായി. നഗരത്തില്‍ കഴിയുന്ന അഗതിക്ക് ഭക്ഷണപ്പൊതി  കൈമാറി മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു. സാമൂഹികനീതി വകുപ്പിന്റെ വിവിധ പദ്ധതികള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതില്‍ ജനമൈത്രി പോലിസിന്റെ പങ്കാളിത്തം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. പോലിസ് സേനയ്ക്ക് മാതൃകയാണ് അക്ഷയപാത്രം പദ്ധതി. വിപ്ലവകരവും സാമൂഹികവുമായ പുത്തന്‍ ദൗത്യം. ഇത്തരം പദ്ധതികള്‍ എല്ലാ സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കാന്‍ ശ്രമമുണ്ടാവണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കോര്‍പറേഷന്‍ മേയര്‍ ഇ പി ലത അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ പോലിസ് ചീഫ് ജി ശിവവിക്രം, ഡിവൈഎസ്പി പി പി സദാനന്ദന്‍, കേരള പോലിസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി രമേശന്‍, കേരള പോലിസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ രാജേഷ്, ടൗണ്‍ എസ്‌ഐ ഷാജി പട്ടേരി സംസാരിച്ചു.
Next Story

RELATED STORIES

Share it