Idukki local

പോലിസുകാരെ എസ്എഫ്‌ഐക്കാര്‍ മര്‍ദ്ദിച്ച സംഭവം : മാധ്യമങ്ങള്‍ക്കു ദൃശ്യങ്ങള്‍ നല്‍കിയത് എന്തിനെന്ന് ഡിവൈഎസ്പി ചോദിച്ചെന്ന് ചെയര്‍പേഴ്‌സണ്‍



തൊടുപുഴ: മാധ്യമങ്ങള്‍ക്കു ദൃശ്യങ്ങള്‍ നല്‍കിയത് എന്തിനെന്നു തൊടുപുഴ ഡിവൈഎസ്പി ചോദിച്ചെന്നു നഗരസഭാ ചെയര്‍പേഴ്‌സണ്‍. ഇതോടെ, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പോലിസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്ന സംഭവുമായി ബന്ധപ്പെട്ട് പുതിയ വിവാദമുണ്ടായിരിക്കുകയാണ്. നഗരസഭാ സിസിടിവിയില്‍ നിന്നു ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ തങ്ങള്‍ക്ക് മര്‍ദ്ദനമേറ്റില്ലെന്ന പോലിസ് വാദം പൊളിഞ്ഞിരുന്നു. ഇതിനു പിന്നാലെ എന്തിനു ദൃശ്യങ്ങള്‍ പുറത്തുവിട്ടെന്ന് നഗരസഭാ ചെയര്‍പേഴ്‌സണെ വിളിച്ച് തൊടുപുഴ ഡിവൈഎസ്പി ചോദിച്ചതാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നത്. ചെയര്‍പേഴ്‌സണ്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തുവന്നത്. സംഭവത്തിന് ശേഷം 21ന് തൊടുപുഴ ഡിവൈഎസ്പി ഫോണില്‍ വിളിച്ച് മാധ്യമങ്ങള്‍ക്ക് ചിത്രങ്ങള്‍ ചോര്‍ത്തി നല്‍കാനാണോ നഗരസഭയില്‍ സിസിടിവി സ്ഥാപിച്ചിരിക്കുന്നതെന്ന ചോദിച്ചെന്നാണ് ചെയര്‍പേഴ്‌സണ്‍ പറയുന്നത്. സംഭവ സ്ഥലത്ത് എന്താണ് നടന്നതെന്ന് അറിഞ്ഞിരുന്നില്ല. തൊടുപുഴ നഗരസഭയില്‍ സ്ഥാപിച്ച സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്ന ശേഷവും ഏത് രാഷ്ട്രീയ പാര്‍ട്ടികളുടെ വിദ്യാര്‍ഥി സംഘടനയാണ് ഏറ്റുമുട്ടലിലുണ്ടായിരുന്നതെന്നും അറിഞ്ഞിരുന്നില്ല. സംഭവമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ മന്ത്രിക്കു പരാതി പറഞ്ഞപ്പോള്‍ ചെയര്‍പേഴസണ്‍ രാഷ്ട്രീയം കളിക്കുവാണെന്നാണ് മറുപടി ലഭിച്ചത്. ഇക്കാരണത്താല്‍ നീതി നിഷേധിക്കപ്പെടുന്ന സാഹചര്യം നിലനില്‍ക്കുന്നുവെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.
Next Story

RELATED STORIES

Share it