പോലിസിന് കൈക്കൂലി നല്‍കിയെന്ന് താന്‍ വെറുതെ പറഞ്ഞതാണെന്ന് ഇസ്മാഈല്‍

ആലുവ: എടത്തലയില്‍ പോലിസ് കസ്റ്റഡിയില്‍ ഉസ്മാന്‍ മര്‍ദനമേറ്റ സംഭവത്തിനു പിന്നാലെ പോലിസിനെതിരേ കൈക്കൂലി ആരോപണം നടത്തിയ കഞ്ചാട്ടുകര സ്വദേശി ഇസ്മാഈല്‍ പോലിസ് വിളിച്ചുവരുത്തി കാര്യം തിരക്കിയപ്പോള്‍ നിലപാട് തിരുത്തി.
എടത്തലയില്‍ കുഞ്ചാട്ടുകര സ്വദേശി ഉസ്മാന് മര്‍ദനമേറ്റ സംഭവവുമായി ബന്ധപ്പെട്ടാണ് കളമശ്ശേരി ബസ് കത്തിക്ക ല്‍ കേസിലെ പ്രതിയായ ഇസ്മാഈല്‍ പോലിസിനെതിരേ ആക്ഷേപമുന്നയിച്ചിരുന്നത്. എടത്തല പോലിസ് സ്‌റ്റേഷനിലെ നാലു ഫാനുകള്‍ താ ന്‍ വാങ്ങിക്കൊടുത്തതാണെന്നും ആലുവ ഡിവൈഎസ്പി അടക്കമുള്ളവര്‍ക്ക് താന്‍ കൈക്കൂലി നല്‍കിയിട്ടുണ്ടെന്നുമായിരുന്നു ഇദ്ദേഹം ആരോപണം ഉന്നയിച്ചത്. എന്നാല്‍, ഇതുസംബന്ധിച്ചു ജില്ലാ പോലിസ് സൂപ്രണ്ടിന്റെ നിര്‍ദേശപ്രകാരം ആലുവ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി വി കെ രവീന്ദ്രനാഥ് ഇസ്മാഈലിനെ നേരിട്ട് വിളിച്ചുവരുത്തി അന്വേഷണം നടത്തവെയാണ് ഇയാള്‍ തന്റെ നിലപാട് മാറ്റിയത്. താന്‍ ആരോപണം വെറുതെ പറഞ്ഞതാണെന്നും പോലിസിന് കൈക്കൂലി നല്‍കിയിട്ടില്ലെന്നും ഇയാള്‍ പറഞ്ഞു.
പോലിസ് മര്‍ദനമേറ്റത് തന്റെ അടുത്ത ബന്ധുവായതിനാലാണ് സ്ഥലത്തെത്തിയതെന്നും എന്നാല്‍, മര്‍ദനമേറ്റയാളോടുള്ള പോലിസ് സമീപനം മോശമായതിനാലും പ്രതിഷേധത്തിനു പിന്നില്‍ തീവ്രാദികളാണെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പരാമര്‍ശത്തിനു കാരണം തന്നെക്കുറിച്ചുള്ള ഡിവൈഎസ്പിയുടെ റിപോര്‍ട്ടാണെന്ന ചിന്തയിലുമാണ് താന്‍ പോലിസിനെതിരേ ആരോപണമുന്നയിച്ചതെന്നും ഇസ്മാഈല്‍ പറഞ്ഞു. ഇയാള്‍ നേരത്തേ ഉന്നയിച്ച ആരോപണം സംബസിച്ചു വിജിലന്‍സും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it