പോലിസിനെ വിമര്‍ശിച്ച് തുഷാര്‍ഗാന്ധി

കൊച്ചി: ജിഷ കൊലക്കേസ് അന്വേഷണത്തില്‍ സംസ്ഥാന പോലിസിനെ വിമര്‍ശിച്ച് ഗാന്ധിജിയുടെ പ്രപൗത്രന്‍ തുഷാര്‍ഗാന്ധി. ജിഷ മരിച്ച് ഒരു മാസം പിന്നിട്ടിട്ടും പോലിസ് ഇരുട്ടില്‍ തപ്പുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് തുഷാര്‍ഗാന്ധി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നാടിനെ നടുക്കിയ കൊലപാതകം നടന്നിട്ട് ഒരു മാസം പിന്നിട്ടിട്ടും പോലിസ് ഇരുട്ടില്‍ത്തപ്പുകയാണ്. രാജ്യത്ത് ദലിതര്‍ നേരിടുന്ന അവഗണന തുറന്നുകാട്ടുന്നതാണ് ജിഷ നേരിട്ട ദുരന്തം. ദുരന്തം ഒഴിവാക്കേണ്ടിയിരുന്ന നിയമസംവിധാനങ്ങള്‍ കുറ്റവാളികളെ കണ്ടെത്തുന്നതിലും അലംഭാവം കാണിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് തുഷാര്‍ഗാന്ധി പറഞ്ഞു.
കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം നേതാക്കളുടെ അധികാരക്കൊതിയാണെന്നും തുഷാര്‍ഗാന്ധി വിമര്‍ശിച്ചു. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it